ഹൈദരാബാദ്: ദേശീയ ടീമിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ ആയെങ്കിൽ പോലും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കുള്ള ആരാധക പിന്തുണ വളരെ വലുതാണ്. നിലവിൽ ക്രിക്കറ്റിൽ സജീവമായിട്ടുള്ള സൂപ്പർ താരങ്ങളേക്കാൾ പിന്തുണയാണ് ധോണിക്ക് ആരാധകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ ധോണിയുടെ കളി കാണാന്‍ മാത്രം ആരാധകര്‍ രാജ്യത്തിന്‍റെ പല ഭാഗത്തേക്കും എത്തുന്നത് ഇന്ന് പതിവ് കാഴ്‌ചയാണ്. ചെന്നൈയുടെ പരിശീലന സെഷനില്‍ പോലും ധോണി ബാറ്റ് ചെയ്യാനിറങ്ങും എന്ന് അറിഞ്ഞാല്‍ ചെപ്പോക്കിലെ ഗാലറിയിലേക്ക് ആരാധക കൂട്ടം ഒഴുകിയെത്തും. ധോണിയുടേതായി പുറത്ത് വരുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും പോലും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോൾ ഇത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ധോണിയും ഭാര്യ സാക്ഷി സിങും വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിലെ തന്നെ എയർ ഹോസ്റ്റസ് തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ ധോണി വിൻഡോ സീറ്റിൽ ഇരുന്ന് ഉറങ്ങുന്നതും സാക്ഷി അടുത്ത സീറ്റിൽ ഇരിക്കുന്നതും ദൃശ്യമാണ്.
ധോണിയെ നേരിട്ട് കണ്ടതിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്ന തരത്തിലാണ് എയർ ഹോസ്റ്റസ് വീഡിയോ പകർത്തിയിരിക്കുന്നത്. ധോണിയുടേയും സാക്ഷിയുടേയും കണ്ണിൽ പെടാതെ മറഞ്ഞ് നിന്നാണ് എയർ ഹോസ്റ്റസ് വീഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിമിഷ നേരത്തിനുള്ളിൽ തന്നെ വീഡിയോ വൈറലാവുകയും ചെയ്‌തു.
-
Cutest video on the Internet today 🤩💛#WhistlePodu #MSDhoni
— WhistlePodu Army ® - CSK Fan Club (@CSKFansOfficial) July 29, 2023 " class="align-text-top noRightClick twitterSection" data="
📹: karishma__6e pic.twitter.com/fOyRh1G079
">Cutest video on the Internet today 🤩💛#WhistlePodu #MSDhoni
— WhistlePodu Army ® - CSK Fan Club (@CSKFansOfficial) July 29, 2023
📹: karishma__6e pic.twitter.com/fOyRh1G079Cutest video on the Internet today 🤩💛#WhistlePodu #MSDhoni
— WhistlePodu Army ® - CSK Fan Club (@CSKFansOfficial) July 29, 2023
📹: karishma__6e pic.twitter.com/fOyRh1G079
ധോണി എവിടേക്കുള്ള യാത്രയിലാണെന്നോ, വീഡിയോ എന്ന് പകർത്തിയതാണെന്നോ വ്യക്‌തമല്ല. അതേസമയം എയർ ഹോസ്റ്റസിന്‍റെ നടപടിയെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ പേരും എയർ ഹോസ്റ്റസിന്‍റെ നടപടിയെ വിമർശിച്ച് കൊണ്ടാണ് രംഗത്ത് വന്നത്.
ഇത് ധോണിയുടേയും സാക്ഷിയുടേയും സ്വകാര്യതക്കെതിരായ ആക്രമണമാണെന്നും, ഇത് പൂർണമായും തെറ്റാണെന്നുമാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. എയർ ഹോസ്റ്റസ് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മറ്റുള്ളവരുടെ സ്വകാര്യതയെ തടസപ്പെടുത്താതിരിക്കാൻ ശ്രമിക്കണമെന്നും നെറ്റിസണ്‍സ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അടുത്തിടെ ഇന്‍ഡിഗോ എയര്‍ലൈനില്‍ യാത്ര ചെയ്യുന്ന ധോണിയുടെ ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ആരാധികയായ എയര്‍ ഹോസ്റ്റസ് എംഎസ് ധോണിക്ക് ചോക്ലേറ്റുകള്‍ കൈമാറുന്നതും സൂപ്പര്‍ താരം അവരോട് കുശലാന്വേഷണം നടത്തുന്നതുമായ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.
വിമാനത്തിലെയൊരു വിന്‍ഡോ സീറ്റിലായിരുന്നു ധോണിയുടെ സ്ഥാനം. സീറ്റിലിരുന്ന് തന്‍റെ ടാബില്‍ 'കാന്‍ഡി ക്രഷ് സാഗ' (Candy Crush Saga) എന്ന ഗെയിം കളിച്ചുകൊണ്ട് ഇരിക്കവെയാണ് എയർ ഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റുകൾ നൽകാനെത്തിയത്. അതേസമയം ഈ വീഡിയോ പുറത്തായതോടെ ഇന്ത്യയില്‍ ട്വിറ്ററിൽ 'കാന്‍ഡി ക്രഷ്' എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആകുകയും ചെയ്‌തിരുന്നു.