ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഡിജിസിഎ. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം 48 മണിക്കൂര്‍ വിശ്രമം വേണം . 48 മണിക്കൂറിന് ശേഷം മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ മാത്രം വിമാനം പറത്താമെന്നും ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ അറിയിച്ചു.
48 മണിക്കൂറിന് ശേഷം എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണിക്കുന്നവര്‍ ആരോഗ്യ വിദഗ്‌ധരുമായി ബന്ധപ്പെടണം. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 14 ദിവസം വരെയാണ് പോസ്റ്റ് കൊവിഡ് വാക്‌സിനേഷന്‍ കാലാവധി. പിന്നീട് പ്രത്യേക വൈദ്യ പരിശോധനയ്‌ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാം. അതേസമയം പൈലറ്റുമാര്‍ക്കും ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്കും കൊവിഡ് പശ്ചാത്തലത്തില്‍ തുടര്‍ന്നിരുന്ന ബ്രത്ത് അനലൈസര്‍ പരിശോധന 10 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാനും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്