ETV Bharat / bharat

ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം ഞായറും, തിങ്കളും മിതമായ വിഭാഗത്തിൽ തുടരും

ജൂൺ എട്ടിന് വായുവിന്‍റെ ഗുണനിലവാരം മോശമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Air quality over Delhi-NCT likely to remain in moderate category today  tomorrow  ഡൽഹി  വായുവിന്‍റെ ഗുണനിലവാരം  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മൗസം ആപ്ലിക്കേഷൻ  ഡാമിനി ആപ്ലിക്കേഷൻ  വായു ഗുണനിലവാര സൂചിക  ഇടിമിന്നൽ
ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം ഞായറും, തിങ്കളും മിതമായ വിഭാഗത്തിൽ തുടരും
author img

By

Published : Jun 6, 2021, 8:14 PM IST

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും മിതമായ വിഭാഗത്തിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ജൂൺ എട്ടിന് വായുവിന്‍റെ ഗുണനിലവാരം ഇപ്പോൾ തുടരുന്ന അവസ്ഥയിൽ നിന്ന് മോശമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജൂൺ എട്ടിന് മലിനീകരണതോത് പിഎം 10 ആയിരിക്കുമെന്നും ശക്തമായ കാറ്റ് ഉള്ളതിനാൽ പ്രദേശത്ത് പൊടിപടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പിനായി 'മൗസം' ആപ്ലിക്കേഷനും, ഇടിമിന്നൽ മുന്നറിയിപ്പിനായി 'ഡാമിനി' ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യാനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

ALSO READ: കൗതുകം നിറച്ച് ഡാർജലിങ് മൃഗശാലയില്‍ പുതിയ അതിഥി

വായു ഗുണനിലവാര സൂചിക (എക്യൂഐ) 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.