കൊൽക്കത്ത: മഹാരാഷ്ട്ര, കർണാടക, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ നിർദേശം നൽകി.
സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ മറ്റ് 10 സംസ്ഥാനങ്ങളോടൊപ്പം ബംഗാളും ചേരുന്നുവെന്നും രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് നിർദേശം നൽകിയതെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർ ബംഗാളിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പരിശോധന നടത്തേണ്ടതുണ്ടെന്നും എത്തിയതിന് ശേഷം പരിശോധന നടത്തുന്ന വ്യവസ്ഥ അംഗീകരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.