ETV Bharat / bharat

എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാനൊരുങ്ങി എയർ ഇന്ത്യ

83.67 ശതമാനം ഷെയർഹോൾഡിങ്സ് ഉള്ള ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യയുടെ ബാക്കിയുള്ള ഓഹരികൾ മലേഷ്യയിലെ എയർ ഏഷ്യയുടെ കീഴിലാണ്.

Air India proposes to acquire AirAsia India
എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാനൊരുങ്ങി എയർ ഇന്ത്യ
author img

By

Published : Apr 27, 2022, 2:18 PM IST

ന്യൂഡൽഹി: നോ-ഫ്രിൽ കാരിയറായ എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ എയർലൈൻസ്. നിർദിഷ്‌ട കരാറിനായി കോമ്പറ്റീഷൻ കമ്മിഷനിൽ(സിഐഐ) നിന്ന് എയർ ഇന്ത്യ അനുമതി തേടി. 83.67 ശതമാനം ഷെയർഹോൾഡിങ്സ് ഉള്ള ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യയുടെ ബാക്കിയുള്ള ഓഹരികൾ മലേഷ്യയിലെ എയർ ഏഷ്യയുടെ കീഴിലാണ്.

ഫുൾ സർവീസ് കാരിയറായ എയർ ഇന്ത്യയേയും അതിന്‍റ കുറഞ്ഞ നിരക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസും ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള തലേസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. കൂടാതെ ടാറ്റയുടെ കീഴിലുള്ള വിസ്‌താര സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭത്തിൽ സർവീസ് നടത്തുന്നുണ്ട്.

ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലിമിറ്റഡ് (എഐഎൽ) എയർ ഏഷ്യ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എയർ ഏഷ്യ ഇന്ത്യ/ ടാർഗെറ്റ്) എന്നിവയുടെ മുഴുവൻ ഇക്വിറ്റി ഷെയർ ക്യാപ്പിറ്റലും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് നിർദ്ദിഷ്‌ട കോമ്പിനേഷൻ. എന്നാൽ ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഡീലുകൾക്ക് സിഐഐയുടെ അംഗീകാരം ആവശ്യമാണ്.

2014 ജൂണിൽ പ്രവർത്തനം ആരംഭിച്ച എയർ ഏഷ്യ രാജ്യത്ത് ഷെഡ്യൂൾഡ് എയർ പാസഞ്ചർ ട്രാൻസ്പോർട്ട്, എയർ കാർഗോ ട്രാൻസ്പോർട്ട്, ചാർട്ടർ ഫ്ലൈറ്റ് സേവനങ്ങൾ എന്നിവ നടത്തുന്നുണ്ട്. എയർ ഏഷ്യക്ക് അന്താരാഷ്‌ട്ര സേവനങ്ങളില്ല. ഈ വർഷം ജനുവരിയിലാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ടാറ്റ ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.