ETV Bharat / bharat

തിരുവനന്തപുരം - ഡല്‍ഹി റൂട്ടില്‍ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ - air india

തിരുവനന്തപുരം - ഡൽഹി സെക്ടറിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസ്. പൂർണമായും ഇക്കണോമി ക്ലാസ് സൗകര്യം. ദിവസേനയുള്ള മടക്കയാത്രയ്‌ക്ക് സർവീസ് സഹായപ്രദമാകും.

Air India  New Delhi from Thiruvananthapuram  new service  International Airport  flight  delhi  തിരുവനന്തപുരം ഡൽഹി  എയർ ഇന്ത്യസർവീസ്  air india  new service
Air India new service
author img

By

Published : Feb 15, 2023, 4:26 PM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു. ഈ മേഖലയിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണ് 'കാപിറ്റൽ ടു കാപിറ്റൽ' വിമാനം. തിരുവനന്തപുരം-ഡൽഹി സർവീസ് (AI 829) രാവിലെ 6.40-ന് പുറപ്പെട്ട് 9.25-ന് എത്തും. തിരിച്ചുള്ള വിമാനം (AI830) ഡൽഹിയിൽ രാത്രി 9 മണിക്ക് തിരിച്ച് തിരുവനന്തപുരത്ത് പുലർച്ചെ 12.20ന് എത്തിച്ചേരും. പൂർണമായും ഇക്കണോമി ക്ലാസ് സർവീസ് ഫ്ലൈറ്റിൽ 180 സീറ്റുകളാണ് ആദ്യം ഉണ്ടാവുക.

ദിവസേനയുള്ള മടക്കയാത്രയ്‌ക്ക് പുറമെ, വിമാനത്തിന്‍റെ സമയം യൂറോപ്പ്, യു.കെ, യു.എസ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യ അടക്കമുള്ള വിവിധ അന്തർദ്ദേശീയ യാത്രക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടി.ആർ.വിയിലെ നാലാമത്തെ പ്രതിദിന സർവീസാണിത്. ഇൻഡിഗോയും വിസ്താരയും ഈ മേഖലയിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.