ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ യുകെയിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വച്ചു. ഏപ്രിൽ 24 മുതൽ 30 വരെയുള്ള സർവീസുകളാണ് നിർത്തി വച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ യുകെ ഇന്ത്യയെ ' കൊവിഡ് റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരുന്നു.
Read More: ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ വിലക്ക്
സർവീസുകളുടെ പുനക്രമീകരണം, റീഫണ്ട് തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വെബ്സൈറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും എയർ ഇന്ത്യ വിവരം പങ്കുവച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ ബ്രിട്ടനിലെ പൗരന്മാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read more: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിനടുത്ത്