ന്യൂഡൽഹി: മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഏഴ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്ത് എത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി.
ALSO READ: ഇന്ത്യയ്ക്ക് സഹായഹസ്തമേകി ആപ്പിളും
ഫിലിപ്സ് നിർമ്മിക്കുന്ന 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എയർ ഇന്ത്യ വഴി ഇന്ത്യയിലെത്തിക്കും. 636 കോൺസൻട്രേറ്ററുകളുമായുള്ള വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു . എല്ലാ ദിവസവും വിമാനങ്ങൾ ഉപകരണങ്ങളുമായി പറക്കുന്നുണ്ടെന്നും ഈ ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർത്തിയാകുമെന്നും പുരി ട്വിറ്ററിൽ കുറിച്ചു.
അതേസമയം കൊവിഡ് രണ്ടാം തരംഗവുമായി രാജ്യം പൊരുതുകയാണ്. 24 മണിക്കൂറിനിടെ 3,23,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 2771 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ആശുപത്രികൾ മെഡിക്കൽ ഓക്സിജന്‍റെയും കിടക്കകളുടെയും അഭാവത്തിൽ വലയുകയാണ്.