ന്യൂഡൽഹി: ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയ്ക്ക് ലോരാജ്യങ്ങളുടെ കൈത്താങ്ങ് . ജർമനിയിൽ നിന്നും ഓക്‌സിജൻ വഹിച്ചു കൊണ്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ c-17 വിമാനം ജർമനിയിലെ ഫ്രാൻക് ഫെർട്ടിൽ നിന്നും ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. നേരത്തെ ലണ്ടനിലെ ബ്രിസ് നോർട്ടണിൽ നിന്നും 900 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചിരുന്നത്.
ഇവയെ കൂടാതെ c-17 വിമാനത്തിൽ ഹൈദരാബാദിൽ നിന്നും ഭുവനേശ്വറിലേക്കും വിജയവാഡയിലേക്കും ഭോപ്പാലിൽ നിന്ന് റാഞ്ചിയിലേക്കും ഓക്‌സിജൻ സിലിണ്ടറുകൾ വിമാന മാർഗം എത്തിക്കും. 24 മണിക്കൂറിൽ രാജ്യത്ത് 3,68,147 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുകയും 3,417 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.