ഹൈദരാബാദ്: ബിഹാറിലെ സീമാഞ്ചൽ മേഖലയ്ക്ക് ഭരണഘടനയിലെ ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് എ.ഐ.ഐ.എം.എം. പാർട്ടിയുടെ ബിഹാർ യൂണിറ്റാണ് ആവശ്യം ഉന്നയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി കേന്ദ്ര മന്ത്രിമാരെ കാണും.
Also Read: ഐഎംഎയോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
പുർണിയ ജില്ല കേന്ദ്രീകരിച്ച് പട്‌ന ഹൈക്കോടതി ബഞ്ച് സ്ഥാപിക്കൽ, കിഷൻഗഞ്ചിൽ അലിഗഡ് മുസ്ലിം സർവകലാശാല സെന്‍റർ സ്ഥാപിക്കൽ, വിവിധ റെയിൽവെ പദ്ധതികൾ തുടങ്ങിയവയാണ് പാർട്ടിയുടെ ആവശ്യം.
പുർണിയ, കതിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകൾ ഉൾപ്പെട്ട പ്രദേശമാണ് സീമാഞ്ചൽ മേഖല. പകുതിയോളം മുസ്ലിം വിഭാഗങ്ങൾ അധിവസിക്കുന്ന സീമാഞ്ചൽ ബിഹാറിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലയാണ്.
ആർട്ടിക്കിൾ 371(എ-ജെ)
സംസ്ഥാനങ്ങൾക്കോ അല്ലെങ്കിൽ ഏതെങ്കിലും മേഖലകൾക്കോ അവിടുത്തെ ജനവിഭാഗങ്ങൾക്കോ പ്രത്യേക പരിരക്ഷ നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 371.