ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബാധിക്കുകയും ആയിരക്കണക്കിന് ആളുകൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്യുന്നു. രോഗത്തെക്കാൾ, അതിന്‍റെ ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതൽ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
നേരിയ ലക്ഷണങ്ങളുള്ള ആളുകൾ പോലും ആശുപത്രികളിലേക്ക് ഓടിയെത്തുകയാണ്. ഈ പശ്ചാത്തലത്തിൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻട്രോളജി (എഐജി) കൊവിഡിനെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സമഗ്രമായ കൊവിഡ് -19 പേഷ്യന്‍റ് ഗൈഡ് രൂപീകരിച്ചിട്ടുണ്ട്. എ.ഐ.ജി ചെയർമാനും എം.ഡിയുമായ ഡോ.ഡി നാഗേശ്വർ റെഡ്ഡിയും എ.ഐ.ജി ഡയറക്ടർ ഡോ. ജിവി റാവുവും ചേര്‍ന്നാണ് ഗൈഡ് തയ്യാറാക്കിയത്.
Read Also……. കൊറോണ വൈറസിനെ തുരത്താം നിമിഷങ്ങള്‍ക്കുള്ളില്‍: പരിശ്രമവുമായി ഹൈദരാബാദ് ഐഐടി വിദ്യാര്‍ത്ഥികള്‍
തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്കെത്തുമ്പോള്‍ അനാവശ്യ ആശങ്കകള്‍ വളരും. ഭയവും ഉത്കണ്ഠയും പ്രതിരോധശേഷിയെ തകർക്കും. ഇതുവരെ 20,000 കൊവിഡ് രോഗികൾ എ.ഐ.ജിയിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്. എ.ഐ.ജി ഉടൻ തന്നെ എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഈ ഗൈഡ് വിവർത്തനം ചെയ്യും. ഭാവിയിൽ ഇത്തരം പകർച്ചവ്യാധികളെ നേരിടാൻ പ്രത്യേക ആസൂത്രണം ആവശ്യമാണ്. വാസ്തവത്തിൽ, പൊതു- സ്വകാര്യ ആശുപത്രികളെ ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടത് പ്രധാനമാണ്. വിവിധ സ്ഥലങ്ങളിൽ നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഈ ഗൈഡിലൂടെ ലഭിക്കും. ഡല്‍ഹിയിലും ബെംഗളൂരുവിലും ഒരു പരിധി വരെ ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും എ.ഐ.ജി അധികൃതർ അറിയിച്ചു.