മുംബൈ: കോൺഗ്രസിലെ മുതിർന്ന നേതാവായ ദിഗ്വിജയ് സിങിനെതിരെ സോണിയാ ഗാന്ധിക്ക് നേരിട്ട് പരാതി നൽകി എഐസിസി അംഗം വിശ്വബന്ധു റായ്. ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനകൾ വോട്ടർമാരെ കോൺഗ്രസിൽ നിന്ന് അകറ്റുന്നു എന്ന് റായ് പരാതിയിൽ ആരോപിച്ചു.
ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനകൾ ഹിന്ദുക്കൾക്ക് എതിരാണെന്നും അതിനാൽ തന്നെ ഹിന്ദു വോട്ടർമാർ കോൺഗ്രസിൽ നിന്ന് അകലുന്നുവെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചു. ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തിലൂടെ കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടു.
2003 മുതൽ ദിഗ്വിജയ് സിംഗ് വിവാദ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും റായ് ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ഒസാമ ബിൻ ലാദന്റെ പേരിനുശേഷം 'ജി' എന്ന് ചേർത്തതിലൂടെ കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമുണ്ടായതായും കത്തിൽ വിശ്വബന്ധു റായ് പറഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമായതും ദിഗ്വിജയ് സിങ്ങാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
Also Read: പീയുഷ് ഗോയല്‍ ബിജെപി രാജ്യസഭ കക്ഷി നേതാവ്