ETV Bharat / bharat

ചിന്തന്‍ ശിബിര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സോണിയയ്ക്ക് കീഴില്‍ പ്രത്യേക സമിതി; തെരഞ്ഞെടുപ്പിനായി ടാസ്‌ക് ഫോഴ്‌സ് - രാഹുല്‍ ഗാന്ധി

രാഷ്‌ട്രീയകാര്യ സമിതിയില്‍ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് പേര്‍. ചിദംബരം നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്‌സില്‍ പ്രിയങ്ക ഗാന്ധിയും

AICC  chintan shivir  chintan shivir decisions  3 groups to implement chintan shivir decisions  ചിന്തന്‍ ശിബിര്‍  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ്  രാഹുല്‍ ഗാന്ധി  സോണിയ ഗാന്ധി
ചിന്തന്‍ ശിബിരത്തിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സോണിയ ഗാന്ധിക്ക് കീഴില്‍ പ്രത്യേക സമിതി; തെരഞ്ഞെടുപ്പിനായി ടാസ്‌ക് ഫോഴ്‌സ്
author img

By

Published : May 24, 2022, 2:56 PM IST

ന്യൂഡല്‍ഹി : ചിന്തന്‍ ശിബിറില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയകാര്യ സമിതിക്കും പ്രത്യേക ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കി കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്. കൂടാതെ ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുന്ന "ഭാരത് ജോഡോ യാത്ര"യ്‌ക്കായി കേന്ദ്ര പ്ലാനിങ് ഗ്രൂപ്പിനും എഐസിസി രൂപം നല്‍കിയിട്ടുണ്ട്.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, അംബിക സോണി, ദിഗ്‌വിജയ സിംഗ്, ആനന്ദ് ശർമ, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരടങ്ങുന്നതാണ് സോണിയ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ കാര്യ സമിതി. 2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്നത് പി.ചിദംബരമാണ്. മുകുൾ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി വാദ്ര, രൺദീപ് സിങ് സുർജേവാല, സുനിൽ കനുഗോലു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ്-2024-ലെ അംഗങ്ങൾ.

AICC  chintan shivir  chintan shivir decisions  3 groups to implement chintan shivir decisions  ചിന്തന്‍ ശിബിര്‍  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ്  രാഹുല്‍ ഗാന്ധി  സോണിയ ഗാന്ധി
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

ടാസ്‌ക് ഫോഴ്‌സിലെ ഓരോ അംഗങ്ങള്‍ക്കും പ്രത്യേകം ചുമതലകള്‍ ഉണ്ടായിരിക്കുമെന്ന് എഐസിസി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇവരായിരിക്കും. ഇവര്‍ക്ക് പ്രത്യേക സംഘങ്ങള്‍ ഉണ്ടെന്നും, അത് പിന്നീട് അറിയിക്കുമെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

"ഭാരത് ജോഡോ യാത്ര"യുടെ സംഘാടനത്തിനായി ഒന്‍പതംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ദിഗ്‌വിജയ് സിങ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പില്‍ ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് എന്നിവരും അടങ്ങിയിട്ടുണ്ട്. രവ്‌നീത് സിംഗ് ബിട്ടു, കെ ജെ ജോർജ്, ജോതി മണി, പ്രദ്യുത് ബൊർദോലോയ്, ജിതു പട്വാരി, സലീം അഹമ്മദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.