ന്യൂഡൽഹി: അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ജൂലൈ 11 ന് നടത്തിയ ജനറൽ കൗൺസിൽ മീറ്റിങ്ങിനെതിരെ പനീർസെൽവവും കൂട്ടരും നൽകിയ ഹർജിയിൽ മൂന്നാഴ്ച്ചക്കകം തീരുമാനമാകണമെന്ന് സുപ്രീം കോടതി. അതുവര ഒ.പനീർസെൽവം, എടപ്പടി പളനിസ്വാമി വിഭാഗങ്ങളോട് പാർട്ടി കാര്യങ്ങളിൽ നിലവിലെ സ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.
ജൂലൈ 11 ന് നടത്തിയ ജനറൽ കൗൺസിൽ യോഗത്തില്‍ നിന്ന് ഒ.പനീർസെൽവത്തെ പുറത്താക്കിയിരുന്നു. അതിനുശേഷം നടന്ന യോഗത്തില്‍ എഐഎഡിഎംകെയുടെ ഇരട്ട നേതൃത്വ മാതൃക അവസാനിപ്പിച്ച് എടപ്പടി പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിലാണ് പനീർസെൽവത്തെ പാർട്ടിയിൽ നിന്ന് പിന്നീട് പുറത്താക്കുകയും ചെയ്‌തു.
ALSO READ: ഒപിഎസ് - ഇപിഎസ് പക്ഷങ്ങള്‍ ഏറ്റുമുട്ടി ; എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്‌ത് തമിഴ്‌നാട് സര്‍ക്കാര്‍