ETV Bharat / bharat

ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെ പരാതി നൽകി - മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സ്വത്ത് വെളിപ്പെടുത്തൽ അനധികൃതം ആണെന്നാരോപിച്ചായിരുന്നു പരാതി.

AIADMK complaints EC against Udhayanidhi Stalin over improper disclosure of assets  ഡിഎംകെയുടെ ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെ പരാതി നൽകി  ഡിഎംകെ  ഉദയനിധി സ്റ്റാലിൻ  എഐഎഡിഎംകെ  തെരഞ്ഞെടുപ്പ് കമ്മീഷൻ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  ആദായനികുതി വെട്ടിപ്പ്
ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെ പരാതി നൽകി
author img

By

Published : Mar 24, 2021, 1:13 PM IST

ചെന്നൈ: സ്വത്ത് വെളിപ്പെടുത്തൽ അനധികൃതം ആണെന്നാരോപിച്ച് ഡിഎംകെയുടെ ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തമിഴ്​നാട്ടിൽ ശക്തമായ പോരാട്ടം നടക്കുന്ന ചെ​പ്പോക്കിലാണ്​ ഉദയനിധി മത്സരിക്കുന്നത്.

ആദായനികുതി വെട്ടിപ്പ് സംബന്ധിച്ച കേസിനെ കുറിച്ച് അനുചിതമായ വെളിപ്പെടുത്തലാണ് നടത്തിയതെന്ന് എഐഎഡിഎംകെയുടെ അഭിഭാഷക സംഘത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. തന്‍റെ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ ഏപ്രിൽ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മെയ് 2 ന് നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.