ETV Bharat / bharat

മെഡിക്കല്‍ രംഗത്ത് നിര്‍മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് സത്യ നദല്ലെ - നിര്‍മിത ബുദ്ധി

ഹൈദരാബാദില്‍ നടന്ന് ബയോ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നദല്ലെ.

Microsoft CEO SATHYA NADELLA  SATHYA NADELLA latest news  സത്യ നദല്ലെ  നിര്‍മിത ബുദ്ധി  മൈക്രോസോഫ്‌റ്റ് സിഇഒ
മെഡിക്കല്‍ രംഗത്ത് നിര്‍മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് സത്യ നദല്ലെ
author img

By

Published : Feb 23, 2021, 5:36 PM IST

ഹൈദരാബാദ്: വരുംകാലത്ത് മെഡിക്കല്‍ രംഗത്ത് നിര്‍മിത ബുദ്ധി നിര്‍ണായ സ്വാധീനം ചെലുത്തുമെന്ന് മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നദല്ലെ. ഹൈദരാബാദില്‍ നടന്ന് ബയോ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയില്‍ പരിപാടിക്ക് മേല്‍നോട്ടം നല്‍കിയ സംഘാടകരെ നദല്ലെ അഭിനന്ദിച്ചു. ഓണ്‍ലൈനായി നടന്ന ഉച്ചകോടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി തെലങ്കാന ഐടി വകുപ്പ് മന്ത്രി കെ.ടി രാമറാവു പങ്കെടുത്തു.

സമൂഹത്തില്‍ താഴെ കിടയിലുള്ളവരുടെ ഉന്നമനത്തിനായി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മുഖ്യമന്ത്രി കെസിആറിന്‍റെ ലക്ഷ്യമെന്ന് കെ.ടി രാമറാവു അഭിപ്രായപ്പെട്ടു. ബയോ ടെക്‌നോളജി മേഖലയിലെ സ്‌റ്റാര്‍ട് അപ്പുകള്‍ക്ക് സംസ്ഥാനത്ത് ഒരുപാട് അവസരങ്ങളുണ്ട്. മെഡിക്കൽ രംഗത്ത് ഡാറ്റാ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും കെ.ടി രാമറാവു അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.