ETV Bharat / bharat

Ai Driven Namo Bharat: എഐ സുരക്ഷയിൽ നാമോ ഭാരത് ട്രെയിനുകൾ; പരീക്ഷിക്കുന്നത് പുതുപുത്തൻ സാങ്കേതിക വിദ്യ - National Capital Region Transport Corporation Ltd

Ai Security for Namo Bharat: എഐ സംവിധാനങ്ങൾ സുരക്ഷയൊരുക്കും. നാമോ ഭാരത് റാപിഡ് ട്രെയിനുകളിൽ പരീക്ഷിക്കുന്നത് പുതുപുത്തൻ സാങ്കേതിക വിദ്യ

Etv Bharat Sophisticated AI based security system for RRTS  Ai Driven Namo Bharat  Ai Security for Namo Bharat  നാമോ ഭാരത്  എഐ നാമോ ഭാരത്  ആര്‍ആര്‍ടിഎസ് ഇടനാഴി  റാപിഡ് ട്രെയിൻ  റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം  National Capital Region Transport Corporation Ltd  Regional Rapid Transit System
Ai Driven Namo Bharat- Sophisticated Ai Based Security System for Countrys First RRTS
author img

By ETV Bharat Kerala Team

Published : Oct 23, 2023, 12:53 PM IST

ന്യൂഡൽഹി/ഗാസിയാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഒക്ടോബർ 20 ന് ഉദ്‌ഘാടനം ചെയ്‌ത രാജ്യത്തെ ആദ്യ നാമോ ഭാരത് റാപിഡ് ട്രെയിനിലും അനുബന്ധ സ്റ്റേഷനുകളിലും സുരക്ഷയൊരുക്കുന്നത് അത്യാധൂനിക എഐ അധിഷ്‌ഠിത സുരക്ഷ സംവിധാനങ്ങൾ വഴി (AI Driven Namo Bharat- Sophisticated Ai Based Security System for Countrys First RRTS). നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിലും ഫലപ്രദമായും കണ്ടെത്തുന്നതിനാണ് റാപിഡ് റെയിൽവേ നടത്തിപ്പുകാരായ നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപറേഷൻ (NCRTC) പുതിയ സുരക്ഷ സംവിധാനം സ്ഥാപിച്ചത്. എഐ സംവിധാനവുമായി ബന്ധിപ്പിച്ച നിരവധി സിസിടിവി ക്യാമറകളാണ് ഇതിനായി വിവിധ സ്റ്റേഷനുകളിൽ വിന്യസിച്ചത്.

ദാരാലാൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ സ്റ്റേഷനുകൾ എഐ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. സ്റ്റേഷൻ തലത്തിലും കേന്ദ്രീകൃത കൺട്രോൾ റൂം തലത്തിലുമായി രണ്ട് തലത്തിലുള്ള നിരീക്ഷണ സംവിധാനം ഈ ക്യാമറകളിലൂടെ ഉറപ്പാക്കുന്നു. ഇതുവഴി ഏത് സ്റ്റേഷനിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തികളും എളുപ്പത്തിൽ കണ്ടെത്താനാകും. അനധികൃത പ്രവേശനം, അവകാശികളില്ലാത്ത ലഗേജ്, തിരക്ക് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഓരോ നമോ ഭാരത് ട്രെയിനുകളിലും 36 എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രീകൃത കൺട്രോൾ റൂമില്‍ നിന്ന് 24 മണിക്കൂറും നിരീക്ഷണം നടക്കുന്നുണ്ട്.

യാത്രക്കാർ ഈ സ്റ്റേഷനുകളിൽ പ്രവേശിക്കുമ്പോൾ ഒരു മൾട്ടി സോൺ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടർ (ഡിഎഫ്എംഡി) മുഖേനയാണ് സുരക്ഷ സ്ക്രീനിങ് നടത്തുന്നത്, ഇത് എഐ ഉപയോഗിച്ച് യാത്രക്കാരുടെ തല മുതൽ കാൽ വരെ സമഗ്രമായ പരിശോധന നടത്തുകയും, അതുവഴി സംശയാസ്‌പദമായ എന്തെങ്കിലും വസ്‌തുക്കൾ പരിസരത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. പ്രവേശന കവാടങ്ങളിലെ ബാഗേജ് സ്‌കാനറുകളിലും എഐ സജ്ജീകരിച്ചിട്ടുണ്ട്.

റാപിഡ് റെയിലിന്‍റെ എല്ലാ സ്റ്റേഷനുകളുടെയും സുരക്ഷ ഉത്തർപ്രദേശ് സർക്കാരിന്‍റെ കീഴിലുള്ള പ്രത്യേക സുരക്ഷ സേനയ്ക്ക് (യുപിഎസ്എസ്എഫ്) കൈമാറിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥർ അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ പ്രത്യേക പരിശീലനം നേടിയവരാണ്. ഇതുകൂടാതെ ഡോഗ് സ്ക്വാഡിനൊപ്പം ക്വിക്ക് റെസ്‌പോൺസ് ടീമിനെയും ബോംബ് ഡിറ്റക്ഷൻ, ഡിസ്‌പോസൽ സ്‌ക്വാഡിനെയും ഉത്തർപ്രദേശ് പൊലീസ് റാപിഡ് റെയിൽവേ സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.

എന്താണ് ആർആർടിഎസ് : ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്‌ചർ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടിന് അനുസൃതമായാണ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) എന്ന പദ്ധതിയെത്തുന്നത്. റെയിൽ അധിഷ്‌ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് ആര്‍ആര്‍ടിഎസ്‌. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിനിന് ഒരുവശത്ത് നിന്നും മറ്റൊരു വശത്തേക്ക് അഞ്ച് മിനിറ്റില്‍ എത്തിച്ചേരാനാവും. 30,000 കോടി രൂപയിലധികമാണ് പദ്ധതിയുടെ ചെലവ്.

രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഇവയില്‍ ഡല്‍ഹി - ഗാസിയാബാദ് - മീററ്റ് ഇടനാഴിയെ കൂടാതെ ഡൽഹി - ഗുരുഗ്രാം - എസ്എൻബി - അൽവാർ ഇടനാഴി, ഡല്‍ഹി-പാനിപത്ത് ഇടനാഴി എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 2019 മാര്‍ച്ച് എട്ടിനാണ് പ്രധാനമന്ത്രി ഇടനാഴിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഗതാഗത തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുക എന്നതുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read: NaMo Bharat Flag Off: 'നമോ ഭാരത്' ട്രാക്കില്‍; രാജ്യത്തെ ആദ്യ റാപ്പിഡ് ട്രെയിന്‍ ഫ്ലാഗ്‌ ഓഫ് ചെയ്‌ത് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.