ETV Bharat / bharat

Ahmedabad Crime Branch Arrested Luxury Car Thieves രാജ്യത്തുടനീളമായി മോഷ്‌ടിച്ചത് 500 ലധികം ആഡംബര കാറുകൾ, സംഘത്തിലെ 2 പേർ ഗുജറാത്തിൽ പിടിയിൽ

Gang Stolen Over 500 luxury Vehicles Across Country പത്ത് ആഡംബര കാറുകളുമായി വാഹന മോഷ്‌ടാക്കൾ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിൽ

Ahmedabad Crime Branch  luxury Vehicles Stolen  Gang Stolen Over 500 luxury Vehicles  Crime Branch Arrested Luxury Car Thieves  Luxury Car Thieves  ആഢംബര കാറുകൾ മോഷണം  അഹമ്മദാബാദ് ക്രൈംബ്രാഞ്ച്  വാഹന മോഷ്‌ടാക്കൾ  ആഢംബര കാർ മോഷ്‌ടാക്കൾ
Ahmedabad Crime Branch Arrested Luxury Car Thieves
author img

By ETV Bharat Kerala Team

Published : Sep 17, 2023, 11:07 PM IST

അഹമ്മദാബാദ് : സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തുടനീളമായി ആഡംബര കാറുകൾ മോഷണം (Theft of luxury cars) നടത്തിയിരുന്ന അന്തർ സംസ്ഥാന സംഘത്തിലെ രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് (Ahmedabad Crime Branch) പിടികൂടി. 500 ലധികം പ്രീമിയം കാറുകൾ മോഷ്‌ടിച്ച സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. 10 ആഡംബര കാറുകളുമായാണ് പ്രതികളെ പൊലീസ് പിടികൂടിയിട്ടുള്ളത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും മോഷ്‌ടിച്ച കാറുകൾ ഗുജറാത്തിൽ വിൽക്കാനായി എത്തിച്ചതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മോഷ്‌ടിച്ച വാഹനങ്ങളുമായി നാനാ ചിലോട എസ്‌പി റിംഗ് റോഡിലൂടെ പ്രതികൾ കടന്നുപോകുന്നതായി ക്രൈംബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് സുൽത്താൻ, ജാർഖണ്ഡ് സ്വദേശിയായ ഇർഫാൻ എന്ന പിന്‍റു പഠാൻ എന്നിവരെയാണ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തത്.

പിടിയിലായ രണ്ടുപേരും സംഘത്തിലെ മുഖ്യപ്രതികളാണ്. മോഷണ സംഘത്തിൽ ( Luxury Car Thieves) 25 ഓളം പ്രതികൾ കൂടി ഉള്ളതായാണ് സംശയിക്കുന്നത്. ഇവരെ പിടികൂടാനുള്ള അന്വേഷണം നടത്തിവരികയാണ് ക്രൈംബ്രാഞ്ച്. 500 ലധികം വാഹനങ്ങൾ സംഘം ഇത്തരത്തിൽ വിറ്റഴിച്ചതായാണ് അന്വേഷണ സംഘം അറിയിച്ചത്.

പിടിയിലായ ഇർഫാൻ കഴിഞ്ഞ ഒന്നര വർഷമായി ഡൽഹി പൊലീസിന്‍റെ ആന്‍റി ഓട്ടോ തെഫ്‌റ്റ് സ്‌ക്വാഡ് തെരച്ചിൽ നടത്തുന്ന പ്രതിയാണ്. അഷറഫ് ഡൽഹിയിൽ പത്തിലധികം വാഹന മോഷണക്കേസുകളിൽ പ്രതിയാണെന്നുമാണ് വിവരം. ഇർഫാൻ ഇതര സംസ്ഥാനങ്ങളിൽ കാറുകൾ ഇടപാട് നടത്തുന്നതിന് വിമാനത്തിൽ സഞ്ചരിച്ചിരുന്നതായും അഷറഫ് ഡൽഹിയിൽ ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മോഷണ സംഘത്തിലെ മറ്റു പ്രതികൾ എന്നാണ് വിവരം.

മോഷണം നടത്തുന്ന രീതി : ആഡംബര കാറുകളിലെ സുരക്ഷ സംവിധാനങ്ങൾ ഡീകോഡ് ചെയ്‌ത് വാഹനം മോഷ്‌ടിക്കുകയും പിന്നീട് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉപഭോക്താക്കളെ കണ്ടെത്തി ലേലത്തിൽ വാഹനം വിൽക്കുകയുമാണ് ഇവരുടെ രീതി. മോഷണം പോയ കാറുകളുടെ എഞ്ചിൻ ചെക്ക് നമ്പറുകൾ മാറ്റി മറ്റ് കാറുകളുടെ നമ്പറുകൾ ഉപയോഗിച്ച് സംഘം അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി കത്തുകൾ ഉണ്ടാക്കുകയും ആർടിഒ കോഡ് നേടുകയും ചെയ്യും. ശേഷം, വാഹനം ബുക്ക് ചെയ്യുന്നതിനായി ഉപഭോക്താവിൽ നിന്ന് ഓൺലൈൻ മുഖേനയാണ് പണം വാങ്ങിയിരുന്നത്.

കാർ വാങ്ങുന്നയാളിൽ നിന്ന് യാത്രാക്കൂലിയും താമസസൗകര്യവും ഈടാക്കിയിരുന്ന പ്രതികൾ ഫോർ വീലർ വാങ്ങുന്നയാൾക്ക് എൻഒസി ലെറ്ററും പുതിയ ആർടിഒ കോഡും ദിവസങ്ങൾക്കുള്ളിൽ നൽകാമെന്ന് വാഗ്‌ദാനം നടത്തിയാണ് വിൽപന നടത്തിയിരുന്നത്. പ്രതികളെ പിടികൂടിയതോടെ ഡൽഹി പൊലീസിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഒന്നിലധികം മോഷണക്കേസുകളാണ് തെളിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.