ETV Bharat / bharat

സ്വര്‍ണ പണയ വായ്‌പ എഴുതി തള്ളി തമിഴ്‌നാട് സര്‍ക്കാര്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കര്‍ഷകര്‍, വനിത സ്വയം സഹായ സംഘം എന്നിവരുടെ സ്വര്‍ണ പണയ വായ്‌പകള്‍ എഴുതി തള്ളുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആറ് പവന്‍ വരെ പണയം വച്ചവര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും

TN CM waives loans taken by poor  Tamil Nadu Chief Minister K. Palaniswami  എടപ്പാടി. കെ പളനി സ്വാമി  തമിഴ്‌നാട്  സ്വര്‍ണ പണയ വായ്‌പ എഴുതി തള്ളി തമിഴ്‌നാട്  TN CM waives loans taken by poor, SHGs
സ്വര്‍ണ പണയ വായ്‌പ എഴുതി തള്ളി തമിഴ്‌നാട് സര്‍ക്കാര്‍
author img

By

Published : Feb 26, 2021, 7:19 PM IST

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രഖ്യാപനങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കര്‍ഷകര്‍, വനിത സ്വയം സഹായ സംഘം എന്നിവരുടെ സ്വര്‍ണ പണയ വായ്‌പകള്‍ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ സൊസൈറ്റികളില്‍ നിന്നും വായ്‌പ എടുത്തവര്‍ക്കാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ദരിദ്രരായ ആളുകള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വായ്‌പ തിരിച്ചടവ് ബുദ്ധിമുട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി വ്യക്തമാക്കി. സഹകരണ സൊസൈറ്റികളില്‍ നിന്ന് ആറ് പവന്‍ വരെ പണയം വച്ചവര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. അതേ സമയം സംസ്ഥാനത്തെ 16.43 ലക്ഷം കര്‍ഷകരുടെ 12,110 കോടിയുടെ കാര്‍ഷിക വായ്‌പകള്‍ എഴുതി തള്ളുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഫാം പമ്പ് സെറ്റുകള്‍ക്ക് 24 മണിക്കൂറും സൗജന്യ ത്രീ ഫെയ്‌സ് വൈദ്യുതി ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സേലത്ത് ഇന്ന് രാവിലെ 565 കോടിയുടെ മേട്ടൂര്‍ സര്‍പ്ലസ് വാട്ടര്‍ സ്‌കീം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.