ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്നും പ്രക്ഷോഭത്തിലുള്ള കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഇതുവരെ 11 തവണ കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല.
'ഏത് അര്‍ധരാത്രിയിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിൻവലിക്കില്ല'. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തോമര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നിയമങ്ങള്‍ പിൻവലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ വാദം.
2021 ജനുവരിയില്‍ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നിയമങ്ങളെക്കുറിച്ച് പഠിക്കാൻ നാലംഗ സമിതി രൂപീകരിക്കുകയും ചെയ്തു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും സുപ്രീംകോടതി അറിയിച്ചു.
ALSO READ: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുംവരെ സമരമുഖത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് രാകേഷ് ടിക്കായത്ത്
കഴിഞ്ഞവർഷം കേന്ദ്രം അവതരിപ്പിച്ച പുതിയ നിയമനിർമാണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്.