ലഖ്‌നൗ : വേണമെങ്കിൽ,റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരാമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര (Rajasthan Governor kalraj mishra). നിയമങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും നടന്നില്ല. എന്നാൽ കർഷക പ്രക്ഷോഭത്തിന്‍റെ(farmers protest) സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിച്ചത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കേന്ദ്രസർക്കാർ നടപടി ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: Ashok Gehlot government | രാജസ്ഥാനില്‍ പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ 'പാകിസ്ഥാൻ സിന്ദാബാദ്', 'ഖലിസ്ഥാൻ സിന്ദാബാദ്' എന്നീ മുദ്രാവാക്യം വിളിക്കുന്നവരുടെ പദ്ധതികളെ മോദി സഹായിക്കുകയാണ് ചെയ്‌തതെന്ന് സാക്ഷി മഹാരാജ് എംപി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിന് വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ഇവിടെ ബിജെപി 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാനാക്കിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.