ഹൈദരാബാദ്: പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റ്. പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ആണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. എക്‌സൈസ് തീരുവ കുറച്ചുകൊണ്ട് പെട്രോൾ, ഡീസൽ വില വർദ്ധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ല എന്നാണ് സർക്കാർ വാദം.
എന്നാൽ ഭാവിയിൽ ക്രൂഡോയിലിന് വില കുറയുന്നതിന് ആനുപാതികമായി എക്‌സൈസ് തീരുവ ഉയർത്തുകയാണെങ്കിൽ പെട്രോളിന്‍റെ വില വർദ്ധന നേരിട്ട് ജനങ്ങളെ ബാധിക്കും. മാത്രമല്ല എല്ലാ ദിവസവും പെട്രോൾ ഡീസൽ വില വർദ്ധന ഉണ്ടാകുന്ന രാജ്യത്ത് പച്ചക്കറി ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കുന്ന തീരുമാനമാകും പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന സെസ്.
മദ്യത്തിന് 100 ശതമാനം ആണ് കാർഷിക സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന് 35 ശതമാനവും സോയാബീനും സൂര്യഗാന്ധി എണ്ണക്കും 20 ശതമാനവും ആണ് സെസ്. ബംഗാൾ കടലയ്‌ക്ക് 50ശതമാനം, പാം ഓയിലിന് 17.5 ശതമാനം, സ്വർണ/വെള്ളി കട്ടികൾക്ക് 2.5 ശതമാനം, കോട്ടന് 5 ശതമാനം കൽക്കരി,ഇഗ്നൈറ്റ് എന്നിവയ്‌ക്ക് 1.5ശതമാനം എന്നിങ്ങനെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.
വില കൂടുന്നവ
- മൊബൈൽ ഫോണ്‍
- എൽഇഡി ലാംപ്
- റെഫ്രിജറേറ്റർ
- എയർ കണ്ടീഷനർ
- സോളാർ ഇൻവർട്ടർ
- ലിഥിയം, അയണ്‍ ബാറ്ററി
- പ്രിന്‍റർ തുകൽ ഉൽപ്പന്നങ്ങൾ
- നൈലോണ്‍,
- ചണം
- സിന്തറ്റിക്ക് സ്റ്റോണ്‍
- അസംസ്കൃത പട്ട്
- പരുത്തി