ETV Bharat / bharat

കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് നരേന്ദ്ര സിംഗ് തോമർ - നരേന്ദ്ര സിംഗ് തോമർ

കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളിലെയും വ്യവസ്ഥകളിൽ എതിർപ്പുള്ളവ ചൂണ്ടിക്കാട്ടാന്‍ കേന്ദ്രമന്ത്രി കർഷക യൂണിയനുകളോട് ആവശ്യപ്പെട്ടു.

Narendra Singh Tomar  Narendra Singh Tomar on farm laws  Narendra Singh Tomar to meet farmers  tomar to meet farmer leaders  നരേന്ദ്ര സിംഗ് തോമർ  കർഷക പ്രതിഷേധം
കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് നരേന്ദ്ര സിംഗ് തോമർ
author img

By

Published : Jun 9, 2021, 8:01 PM IST

ന്യൂഡൽഹി : കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളിലെയും വ്യവസ്ഥകളിൽ എതിർപ്പുള്ളവ ചൂണ്ടിക്കാണിക്കാനും കേന്ദ്രമന്ത്രി കർഷക യൂണിയനുകളോട് ആവശ്യപ്പെട്ടു.

സർക്കാരും യൂണിയനുകളും ഇതുവരെ 11 വട്ടമാണ് ചർച്ചകൾ നടത്തിയത്. ജനുവരി 22 ന് ആയിരുന്നു അവസാന ചർച്ച. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതോടെ പിന്നീട് ചർച്ചകൾ നടന്നിരുന്നില്ല.

Also Read:കനത്ത മഴയ്‌ക്ക് സാധ്യത ; മുംബൈയില്‍ റെഡ് അലർട്ട്

ബില്ലിലെ ഏത് ഭാഗമാണ് കർഷക വിരുദ്ധമെന്ന് പല തവണ കേന്ദ്രം ചോദിച്ചതാണ്. എന്നാൽ കർഷക നേതാക്കളോ ബില്ലിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളോ അതിന് തയ്യാറായില്ലെന്നും നരേന്ദ്ര സിങ് തോമാർ ആരോപിച്ചു.

പുതിയ നിയമങ്ങളുടെ ഗുണങ്ങൾ രാജ്യത്തിന്‍റെ പലഭാഗത്തുമുള്ള കർഷകർക്കും ലഭിച്ചു. അപ്പോഴേക്കും ബില്ലിനെതിരെ പ്രതിഷേധം തുടങ്ങിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജനുവരി 20 ന് നടന്ന പത്താംവട്ട ചർച്ചയിൽ നിയമങ്ങൾ ഒന്നര വർഷത്തേക്ക് നടപ്പാക്കാതിരിക്കാം എന്നും കാര്യങ്ങൾ പഠിക്കാൻ സംയുക്ത സമിതി രൂപീകരിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ കർഷകർ ഇത് അംഗീകരിച്ചില്ല.

Also Read: പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു

ജനുവരി 11ന് തന്നെ സുപ്രീം കോടതി നിയമങ്ങൾ നടപ്പാക്കുന്നത് തടയുകയും പ്രതിസന്ധി പരിഹരിക്കാൻ നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തിരുന്നു. നിയമങ്ങൾ മിനിമം താങ്ങുവില ​​സമ്പ്രദായം ഇല്ലാതാക്കുമെന്നും കോർപ്പറേറ്റുകളെ സഹായിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.