ന്യൂഡൽഹി: ആഗ്ര, മഥുര, അലിഗഡ് എന്നിവിടങ്ങളിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ആഗ്രയിലെ യമുന ബ്രിഡ്‌ജ് സ്‌റ്റേഷനിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്നാണ് 64 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി എക്‌സ്‌പ്രസ് എത്തിയത്. ട്രെയിനിന്‍റെ സംരക്ഷണത്തിനായി ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ലോക്കൽ പൊലീസ് എന്നിവയെ വിന്യസിച്ചിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് മുസ്‌താഖ് അറിയിച്ചു. അതോടൊപ്പം ആംബുലൻസ്, ഫയർ ഫോഴ്‌സ് എന്നിവയെ വിന്യസിച്ചിരുന്നതായും വിവിധ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
ആന്ധ്രയിലേക്കും ആന്ധ്രയിലേക്കും ഓക്‌സിജൻ എക്‌സ്‌പ്രസ്
ആന്ധ്രയിലേക്ക് 65.27 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും തെലങ്കാനയിലേക്ക് 119.45 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും ഉടൻ എത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. ഇതുവരെ ഓക്‌സിജൻ എക്‌സ്‌പ്രസിലൂടെ 727 ടാങ്കറുകളിലായി 11800 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എത്തിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണം
ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജൻ എക്‌സ്‌പ്രസ് പ്രതിദിനം 800 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. കണക്കുകൾ പ്രകാരം 521 മെട്രിക് ടൺ ഓക്‌സിജൻ, മഹാരാഷ്‌ട്രയിൽ, യുപിയിൽ ഏകദേശം 2979 മെട്രിക് ടൺ, മധ്യപ്രദേശിൽ 498 മെട്രിക് ടൺ, ഹരിയാനയിൽ 1507 മെട്രിക് ടൺ, തെലങ്കാനയിൽ 653 മെട്രിക് ടൺ, രാജസ്ഥാനിൽ 97 മെട്രിക് ടൺ, കർണാടകയിൽ 481 മെട്രിക് ടൺ, ഉത്തരാഖണ്ഡിൽ 200 മെട്രിക് ടൺ, തമിഴ്‌നാട്ടിൽ 440 മെട്രിക് ടൺ, ആന്ധ്രയിൽ 227 മെട്രിക് ടൺ, പഞ്ചാബിൽ 81 മെട്രിക് ടൺ, കേരളത്തിൽ 117 മെട്രിക് ടൺ, ഡൽഹിയിൽ 3978 മെട്രിക് ടൺ എന്നിങ്ങനെയാണ് ഓക്‌സിജൻ വിതരണം ചെയ്‌തിരിക്കുന്നത്.
Also Read: ഇതുവരെ 11,800 ടൺ ഓക്സിജൻ വിതരണം ചെയ്തതായി ഇന്ത്യൻ റെയിൽവേ