ETV Bharat / bharat

പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പ്രതിഷേധവുമായി രംഗത്ത് - ആഗ്ര

സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജവാന്‍റെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

agra news  pulwama attack martyr  pulwama terror attack  family of martyr of pulwama terror attack  family of martyr sat on dharna in agra  martyr of pulwama terror attack kaushal kumar rawat  പുൽവാമ ആക്രമണം  പുൽവാമ ആക്രമണത്തിൽ വീരമൃതൃു വരിച്ച ജവാൻ  കൗശൽ കുമാർ റാവത്തിന്‍റെ ഭാര്യ പ്രതിഷേധവുമായി രംഗത്ത്  പുൽവാമ ആക്രമണത്തിൽ ജവാന്‍റെ ഭാര്യ  ആഗ്ര  2019 പുൽവാമ ആക്രമണം
പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പ്രതിഷേധത്തിൽ
author img

By

Published : Jul 2, 2021, 12:10 PM IST

ആഗ്ര: പുൽവാമയിൽ 2019 ഫെബ്രുവരി 14നുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ കൗശൽ കുമാർ റാവത്തിന്‍റെ ഭാര്യ മംമ്‌ത റാവത്ത് പ്രതിഷേധവുമായി രംഗത്ത്. സർക്കാർ കുടുംബത്തിന് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഗ്രയിൽ സ്‌റ്റാറ്റ്യു ഓഫ്‌ ജവാനിൽ മംമ്‌ത റാവത്ത് പ്രതിഷേധിച്ചത്.

കുടുംബത്തിന് വാഗ്‌ദാനം നൽകിയ പണം അടക്കമുള്ള വാഗ്‌ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്നും മംമ്‌ത റാവത്ത് പറഞ്ഞു.

വാഗ്‌ദാനങ്ങൾ പാലിക്കാതെ സർക്കാർ

25 ലക്ഷം രൂപ, ജവാന്‍റെ പേരിൽ സ്‌മൃതി മണ്ഡപം, ഗ്രാമത്തിൽ റോഡിന് ജവാന്‍റെ പേര് തുടങ്ങിയവയായിരുന്നു സർക്കാർ വാഗ്‌ദാനങ്ങൾ. കഹിറ ഗ്രാമത്തിൽ സ്വകാര്യ ഭൂമിയിൽ കുടുംബാംഗങ്ങൾ ചേർന്ന് ജവാന്‍റെ പ്രതിമ സ്ഥാപിച്ചെങ്കിലും ഇതുവരെ അനാച്ഛാദനം കഴിഞ്ഞിട്ടില്ല. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനായി അധികൃതർ വരാത്തതാണ് ചടങ്ങ് നീണ്ടു പോകാനുള്ള കാരണം.

കുടുംബത്തെ സഹായിക്കാനായി അടിസ്ഥാന വിദ്യഭ്യാസ വകുപ്പിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്‌തെന്നും ഇങ്ങനെ 66.57 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയതെന്നും ഭാര്യ പറഞ്ഞു. എന്നാൽ ഈ തുക പോലും കുടുംബത്തിന് ലഭിച്ചില്ലെന്നും മംമ്‌ത പറയുന്നു. പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞ ആഗ്ര എഡിഎം, സിഒ സദാർ, സബ്‌ കലക്‌ടർ തുടങ്ങിയവർ മംമ്‌തയെ കാണാനെത്തി.

പുൽവാമ ഭീകരാക്രമണം

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കി പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 40ഓളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു. അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സി.ആർ.പി.എഫ്. ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം നടന്നത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

READ MORE: 'ഞങ്ങളുടെ മകനെ ഓർത്ത് അഭിമാനിക്കുന്നു': പുൽവാമ രക്തസാക്ഷി കുൽവിന്ദറിന്‍റെ മാതാപിതാക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.