ETV Bharat / bharat

അഗ്നിപഥില്‍ കത്തിയ സെക്കന്ദരാബാദ്; റെയില്‍വേ സ്റ്റേഷനില്‍ 20 കോടിയുടെ നാശനഷ്‌ടം, 45 പേര്‍ അറസ്റ്റില്‍ - അഗ്നിപഥ്

ആർമി റിക്രൂട്ട്‌മെന്‍റിനുള്ള കായിക പരീക്ഷ വിജയിച്ചവരാണ് പ്രക്ഷോഭം നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്

Secunderabad violence: 45 protestors held  role of army coaching centres suspected  agnipath protest in Secunderabad 45 people under custody  what is agneepath scheme  agneepath protest live  agneepath yojana protest  agneepath scheme army  Agnipath Recruitment Scheme  agneepath scheme for army recruitment  Agnipath scheme protest  Agnipath recruitment new age limit  Agnipath scheme controversy  Army recruitment 2022 news  Agnipath scheme protest reasonAgnipath scheme protest reason  Agnipath army recruitment plan  അഗ്നിപഥില്‍ കത്തിയ സെക്കന്ദരാബാദ്  സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ 20 കോടിയുടെ നാശനഷ്‌ടം  അഗ്നിപഥ്  അഗ്നിപഥ് പ്രതിഷേധം
അഗ്നിപഥില്‍ കത്തിയ സെക്കന്ദരാബാദ് ; റെയില്‍വേ സ്റ്റേഷനില്‍ 20 കോടിയുടെ നാശനഷ്‌ടം, 45 പേര്‍ അറസ്റ്റില്‍
author img

By

Published : Jun 20, 2022, 7:12 AM IST

ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച് സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 45 പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. റെയില്‍വേയുടെ 20 കോടിയോളം രൂപയുടെ സ്വത്ത് പ്രക്ഷോഭകര്‍ നശിപ്പിച്ചതായാണ് റെയില്‍വേ പൊലീസിന്‍റെ കണ്ടെത്തല്‍. പ്രക്ഷോഭത്തിനു പിന്നില്‍ ആർമി റിക്രൂട്ട്‌മെന്‍റ് കോച്ചിങ് സെന്‍ററുകള്‍ നടത്തിയ ഗൂഢാലോചനയാണെന്നും റെയില്‍വേ പൊലീസ് ആരോപിച്ചു.

ജൂൺ 17ന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് തുടക്കത്തില്‍ 300ലധികം ആളുകളാണ് മൂന്നാം നമ്പര്‍ ഗേറ്റിലൂടെ റയില്‍വേ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പ്രക്ഷോഭകരുടെ എണ്ണം 2000ലധികമായി. ഇവരില്‍ ചിലര്‍ വടികളും ദണ്ഡുകളും പെട്രോള്‍ നിറച്ച കന്നാസുകളും കൈവശം വച്ചിരുന്നു.

സമരക്കാരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലിറങ്ങി കല്ലെറിയാന്‍ തുടങ്ങി. ഇതോടെ ആര്‍പിഎഫ് വെടിയുതിര്‍ക്കുകയും എഞ്ചിന് തീയിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ആർമി റിക്രൂട്ട്‌മെന്‍റിനുള്ള കായിക പരീക്ഷ വിജയിച്ചവരാണ് പ്രക്ഷോഭം നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരുടെ എഴുത്തു പരീക്ഷ കൊവിഡ് കാരണം ആറു തവണയാണ് മാറ്റിവച്ചത്. സംഭവസ്ഥലത്തു വച്ച് തന്നെ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഇവരുടെ പക്കല്‍ നിന്നും 44 സെൽ ഫോണുകൾ കണ്ടെടുക്കുകയും ചെയ്‌തു. പ്രതിഷേധക്കാർക്കെതിരെ സെക്ഷൻ 143, 147, 324, 307, 435, 427, 448, 336, 332, 342 ആര്‍/ഡബ്ല്യു, ഇന്ത്യൻ ശിക്ഷാ നിയമം 149, 150, 151, 152, ഐആര്‍എ, പിഡിപിപിഎ സെക്ഷന്‍ 3 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read 'അഗ്‌നിപഥി'ല്‍ കത്തിയമര്‍ന്ന് സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന്‍: അക്രമത്തിന്‍റെ നേര്‍ച്ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.