ETV Bharat / bharat

കേരള സ്‌റ്റോറിയുടെ വിജയം നല്‍കിയ പ്രചോദനം, 10 കത്തുന്ന വിഷയങ്ങള്‍ പറഞ്ഞുളള സിനിമകള്‍ ഒരുക്കാന്‍ സുദിപ്‌തോ സെന്‍

ദി കേരള സ്‌റ്റോറി റിലീസിന് ശേഷം കോൺഗ്രസും സിപിഎമ്മും പെട്ടെന്ന് മുസ്‌ലിങ്ങളോട് സ്നേഹവും കരുതലും കാണിക്കാൻ തുടങ്ങിയെന്ന് സംവിധായകന്‍ സുദിപ്‌തോ സെന്‍. പശ്ചിമ ബംഗാളിൽ സിനിമയുടെ പ്രദർശനം നിരോധിച്ച മമത ബാനർജിക്ക് ഭ്രാന്താണെന്നും അദ്ദേഹം പറഞ്ഞു.

The Kerala Story Sudipto Sen  The Kerala Story  Sudipto Sen  Sudipto Sen set to make 10 such films  മമത ബാനർജിക്ക് ഭ്രാന്ത്  10 കത്തുന്ന വിഷയങ്ങളുമായി സുദിപ്‌തോ സെന്‍  സുദിപ്‌തോ സെന്‍  ദി കേരള സ്‌റ്റോറി  മമത ബാനർജി  രാജമൗലിക്ക്  SS Rajamouli  RRR  Bastar
കേരള സ്‌റ്റോറിക്ക് ശേഷം 10 കത്തുന്ന വിഷയങ്ങളുമായി സുദിപ്‌തോ സെന്‍
author img

By

Published : Jul 2, 2023, 7:21 PM IST

ഇൻഡോർ: 'ദി കേരള സ്‌റ്റോറി'യുടെ The Kerala Story വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സംവിധായകൻ സുദിപ്‌തോ സെന്‍ Sudipto Sen, രാജ്യത്തെ തീവ്രമായ പ്രശ്‌നങ്ങളെ ആസ്‌പദമാക്കി 10 സിനിമകളുമായി എത്തുന്നു. ഈ സിനിമകൾ സിനിമ മേഖലയില്‍ ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തെ അവസാനിപ്പിക്കുമെന്നും സുദിപ്‌തോ സെൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ 'ദി കേരള സ്‌റ്റോറി' പ്രദർശിപ്പിക്കുന്നത് വിലക്കിയ മുഖ്യമന്ത്രി മമത ബാനർജിക്ക് Mamata Banerjee ഭ്രാന്താണെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡോറിലെ ഡെയ്‌ലി കോളേജിൽ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ അഭിസംബോധന ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്‌റ്റോറിയുടെ വിജയത്തിന് ശേഷം പത്തോളം നിര്‍മാതാക്കള്‍ ഇത്തരത്തില്‍ ഗൗരവമേറിയ സിനിമകള്‍ ചെയ്യാന്‍ തന്‍റെ പിന്നാലെയുണ്ടെന്നും സെന്‍ പറഞ്ഞു.

'300 കോടി രൂപ സമ്പാദിച്ച ശേഷം എനിക്കിപ്പോൾ വളരെയധികം ശക്തി ലഭിച്ചു. രാജ്യത്തിന് ഒരു പുതിയ പ്രഭാതം കൊണ്ടുവരാൻ കഴിയുന്ന പുതിയ ആശയങ്ങൾ സൃഷ്‌ടിക്കാൻ എനിക്ക് കഴിയും' -സെന്‍ പറഞ്ഞു. സംവിധായകൻ രാം ഗോപാൽ വർമയുമായി Ram Gopal Verma നടത്തിയ ചർച്ചകളെ പരാമർശിച്ചും സെൻ പ്രതികരിച്ചു.

രാജമൗലിക്ക് SS Rajamouli 'ആർആർആർ' RRR കൊണ്ട് വരാനാകുമെന്നും എന്നാൽ 'ദി കേരള സ്‌റ്റോറി' പോലൊരു സിനിമ ചെയ്യാൻ കഴിയില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞതില്‍ നിന്നും 'ദി കേരള സ്‌റ്റോറി'യുടെ വിജയം അളക്കാൻ കഴിയുമെന്ന് സെൻ പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ 'ബാസ്‌റ്ററി'ന് Bastar ശേഷം, രാജ്യത്ത് കത്തുന്ന പ്രശ്‌നങ്ങളിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന 10 സിനിമകളിൽ താൻ ഒപ്പിടുമെന്ന് സുദിപ്‌തോ സെൻ പറഞ്ഞു.

'ദി കേരള സ്‌റ്റോറി' റിലീസായ ശേഷം കോൺഗ്രസും സിപിഎമ്മും മുസ്‌ലിംങ്ങളോട് തങ്ങൾക്ക് എത്രമാത്രം സ്‌നേഹമുണ്ടെന്ന് അവകാശപ്പെടാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മമത ബാനർജിക്ക് ഭ്രാന്ത് പിടിച്ചെന്നും, അവര്‍ അവരുടെ സംസ്ഥാനത്ത് 'ദി കേരള സ്‌റ്റോറി'യുടെ പ്രദർശനം നിരോധിക്കുന്നതിനായി മുന്നോട്ട് പോയെന്നും സെന്‍ പറഞ്ഞു.

സമൂഹത്തെ മാറ്റുന്നതിൽ ഇന്ത്യൻ സിനിമകൾക്ക് പ്രധാന പങ്കുണ്ടെന്നും സംവിധായകൻ പറഞ്ഞു. അല്ലെങ്കിൽ 'ദി കേരള സ്‌റ്റോറി' പുറത്തിറങ്ങിയതിന് ശേഷം തനിക്ക് ഭീഷണികൾ ഉണ്ടാകുമായിരുന്നില്ലെന്നും സെന്‍ പറഞ്ഞു.

സംവിധായകന്‍റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്നവര്‍ക്ക് ബിഹാറിലെ ഒരു സംഘടന 21 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. കേരള സ്‌റ്റോറിയിലെ ക്രൂ അംഗങ്ങൾ മഹാരാഷ്ട്രയിൽ സമാനമായ ഭീഷണികൾ നേരിടുന്നു. ഇന്ത്യൻ സിനിമകളിൽ തുടക്കം മുതൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് ശക്തമായ സ്വാധീനമുണ്ടെന്നും ഇത് ആസൂത്രിതമായി അതിനെ നശിപ്പിക്കുകയാണെന്നും സെൻ പറയുന്നു.

വിവാഹത്തിലൂടെ ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന സ്‌ത്രീകളുടെ കഥയാണ് 'ദി കേരള സ്‌റ്റോറി' പറയുന്നത്. സിനിമയ്‌ക്കെതിരെ കേരളത്തിലുൾപ്പടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മെയ് അഞ്ചിന് റിലീസ് ചെയ്‌ത ചിത്രത്തിന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്‍പ്പെടെ വിലക്കുകള്‍ നേരിട്ടിരുന്നു.

തെറ്റായ അവകാശ വാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ചിത്രം ബോധപൂർവം ശ്രമിക്കുന്നു എന്നായിരുന്നു സിനിമയ്‌ക്കെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം. 32,000 മലയാളി സ്‌ത്രീകളെ കാണാതാകുകയും ശേഷം ഇവരെ മതപരിവർത്തനം നടത്തി തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്‌തതായാണ് സിനിമയില്‍ ആരോപിക്കുന്നത്. ഇതിനെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.

Also Read: 'യഥാർഥ കഥ എന്ന് എഴുതിയതുകൊണ്ടായില്ല, അത് സത്യമായിരിക്കുകയും വേണം'; 'കേരള സ്റ്റോറി'ക്കെതിരെ കമൽ‌‌ഹാസൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.