ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഹാക്കിങ് ആക്രമണം നടത്തിയതില്‍ ചൈനീസ് ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്ന് സംശയം. രാജ്യതലസ്ഥാനത്തെ മറ്റൊരു മുന്‍നിര ആശുപത്രിയായ സഫ്‌ദര്‍ജങ് ആശുപത്രിയിലും സമാനമായ ഹാക്കിങ് ആക്രമണം ഉണ്ടായി. എന്നാല്‍, എയിംസിലെ ആക്രമണം പോലെ സഫ്‌ദര്‍ജങിലെ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
മാനുവല്‍ മോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങളില്‍ പകുതിയും ചോര്‍ന്നിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നു. ആക്രമണം, ഉയര്‍ന്ന നേതൃത്വത്തില്‍ നിന്നുമുള്ളതല്ലെന്നും ആശുപത്രിയിലെ ചില വിഭാഗത്തിലെ സെര്‍വറിനെയാണ് ബാധിച്ചിരിക്കുന്നതെന്നും സഫ്‌ദര്‍ജങ് ആശുപത്രിയിലെ ഡയറക്‌ടര്‍ ഡോ. ബി എല്‍ ഷെര്‍വാള്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ ആശുപത്രിയിലെ സിസ്‌റ്റം ഹാക്ക് ചെയ്‌തത്. എന്നാല്‍, ഒരു ദിവസം മാത്രമാണ് സെര്‍വറിന് തകരാറ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ സിസ്‌റ്റം ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസിലാക്കിയപ്പോള്‍ എന്‍ഐസി ടീമംഗങ്ങള്‍ പ്രശ്‌നം കണ്ടുപിടിക്കുകയും ഉടന്‍ തന്നെ അത് പരിഹരിക്കുകയും ചെയ്‌തു. ഇപ്പോള്‍ സാധാരണഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി ഡാറ്റയും നിലവില്‍ സുരക്ഷിതമാണെന്ന് ഡോ. ബി എല്‍ ഷെര്‍വാള്‍ അറിയിച്ചു.