ഡെറാഡൂണ്‍: അയോധ്യയിലെ രാമക്ഷേത്രത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം പ്രതാപം തിരിച്ചുകിട്ടിയതിന് പിന്നാലെ മധുരയിലും വാരണാസിയിലും അടിസ്ഥാന സൗകര്യ വികസനവും കണക്റ്റിവിറ്റിയും അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിര്‍മ്മാണ പുരോഗതിയെ പറ്റി വാചാലനായ പ്രധാനമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തിലും നമ്മള്‍ ഏറെ മുന്നോട്ടു പോവുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ALSO READ: ബിജെപിക്കും സമാജ്‌വാദി പാർട്ടിക്കും മതമാണ് രാഷ്ട്രീയം; ആഞ്ഞടിച്ച് സുധീന്ദ്ര ഭഡോരിയ
'ഇന്ന് അയോധ്യയിൽ പൂർണ്ണ മഹത്വത്തോടെ ശ്രീരാമന്‍റെ ഒരു മഹാക്ഷേത്രം നിർമ്മിക്കപ്പെടുന്നു. അത് നൂറ്റാണ്ടുകൾക്ക് ശേഷം അതിന്‍റെ പ്രതാപം വീണ്ടെടുക്കുകയാണ്. അടുത്തിടെ അവിടെ ദീപോത്സവം ആഘോഷിച്ചു.
കൂടാതെ, മധുരയിലും വൃന്ദാവനിലും അടിസ്ഥാന സൗകര്യ വികസനത്തിനും കണക്റ്റിവിറ്റി വികസനത്തിനുമായി വ്യത്യസ്‌തമായ സംരംഭങ്ങൾ നടക്കുന്നു. വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ രാജ്യം ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ്' എന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഇന്ന് കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. സരസ്വതി സംരക്ഷണഭിത്തി, മന്ദാകിനി സംരക്ഷണഭിത്തി അസ്‌തപത്ത്, തീർഥ പുരോഹിത് ഭവനങ്ങൾ, മന്ദാകിനി നദിയിലെ ഗരുഡ് ചട്ടി പാലം തുടങ്ങി 130 കോടി രൂപയുടെ വിവിധ പുനർവികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.