ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള വെല്ലുവിളികളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ അഫ്ന്‍ഗാന്‍ നയതന്ത്രകാര്യാലയം സ്ഥിരമായി അടച്ച് പൂട്ടുന്നു എന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്ന് വിദേശാകാര്യമന്ത്രാലയ വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കി. താലിബാനുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥരും ഇവിടെയില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ ഇടിവി ഭാരതിന്‍റെ സൗരഭ് ശര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
എംബസി പൂട്ടിയെങ്കിലും തങ്ങള്‍ മുംബൈയിലും ഹൈദരബാദിലുമുള്ള കോണ്‍സുലേറ്റുകളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. അതിന്‍റെ ഫലമായാണ് തീരുമാനം പുനഃപരിശോധിച്ചിരിക്കുന്നത്. മുംബൈ, ഹൈദരാബാദ് കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരാകും ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. മുംബൈ കോണ്‍സല്‍ ജനറല്‍ സാക്കിയ വര്‍ദക്കും ഹൈദരാബാദ് കോണ്‍സല്‍ ഇബ്രാഹിംഖിലുമാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
നിലവില്‍ മുഴുവന്‍ സമയ അംബാസഡര്‍ ഇല്ലെന്നും മുംബൈയിലെയോ ഹൈദരാബാദിലെയോ പ്രതിനിധികള്‍ക്കാകും ചുമതലയെന്നും വിശദീകരണമുണ്ട്. എല്ലാ നയതന്ത്രപ്രതിനിധികളും ഇന്ത്യ വിട്ട് പോയെന്നും താലിബാനുമായി ബന്ധമുള്ളവര്‍ മാത്രമാണ് ഇപ്പോഴിവിടെ തുടരുന്നതെന്നും മുന്‍ അംബാസഡര്‍ ഫാരിദ് മാമുന്ദ്സെ നേരത്തെ കത്തിലൂടെ അറിയിച്ചിരുന്നു.
2020 മുതല്‍ വാണിജ്യ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ഖാദിര്‍ ഷായെ രണ്ട് മാസം മുമ്പ് താലിബാന്‍ അംബാസഡറായി നിയോഗിച്ചിരുന്നു. എന്നാല്‍ മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നിയമനം റദ്ദാക്കി. ഇതെല്ലാം അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തിലെ ആഭ്യന്തരവിഷയങ്ങളാണ്.
2021ല്‍ അമേരിക്കന്‍ പിന്തുണയുള്ള അഷ്റഫ്ഘനി സര്‍ക്കാരാണ് ഫരിദ് മാമുന്ദ്സയെ അംബാസഡറായി നിയമിച്ചത്. തൊട്ടുപിന്നാലെ ആയിരുന്നു താലിബാന്‍ ഇരുപത് വര്‍ഷത്തെ ഘനി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ചുള്ള പ്രതികരണം തേടി ഇപ്പോള്‍ ലണ്ടനിലുള്ള മാമുന്ദസയെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
മുന്‍ അംബാസഡറുടെ കത്ത് മുഴുവന്‍ അബദ്ധ ജടിലമാണെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം. ഇന്ത്യയില്‍ താലിബാനുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ആരുമില്ല. എല്ലാവരും അഷറഫ് ഘനിയുടെ കാലത്ത് ഉള്ളവര്‍ തന്നെയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഖാദിര്‍ഷാ നേരത്തെ തുര്‍ക്കിയിലായിരുന്നെന്നും അപ്പോള്‍ അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഖാദിര്‍ഷാ ഇന്ത്യയിലുണ്ടോയെന്ന ചോദ്യത്തിന് മന്ത്രാലയവൃത്തങ്ങള്‍ ഇടിവിക്ക് നല്‍കിയ മറുപടി.
ഡല്‍ഹിയിലെ അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തിലെ പതിനെട്ട് ജീവനക്കാര്‍ക്ക് മൂന്ന് മാസമായി വേതനം ലഭിച്ചിട്ടില്ല. ഇക്കാര്യവും മന്ത്രാലയം പരിഗണിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുപ്പതിനും എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ മൂലം ഇത് പുനഃസ്ഥാപിച്ചു. താലിബാന്‍ ഇവ ഏറ്റെടുത്ത കാര്യം ഇന്ത്യന്‍ സര്‍ക്കാരിന് അറിയില്ലെന്നും അത് കൊണ്ട് തന്നെ സര്‍ക്കാര്‍ അവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മുന്‍ അംബാസഡറിന്‍റെ കത്തില്‍ പറയുന്നുണ്ട്. നയതന്ത്രബന്ധം തുടരുന്നതിനൊപ്പം കാരുണ്യപ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ നിന്ന് അഫ്ഗാന് ലഭിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
read more; അഫ്‌ഗാന്‍ മണ്ണ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ