ETV Bharat / bharat

ഇനി മണിക്കൂറുകളുടെ ദൂരം, ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തേക്ക്; പ്രതീക്ഷയോടെ രാജ്യം - ലാഗ്രാഞ്ച് പോയിന്‍റ്

Aditya L1 To Halo Orbit: ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍1 ഇന്ന് അന്തിമ ഭ്രമണപഥത്തിലെത്തും. വൈകിട്ടോടെ പേടകം ലാഗ്രാഞ്ച് പോയിന്‍റില്‍ പ്രവേശിക്കും. വിക്ഷേപിച്ച് 126 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ലക്ഷ്യത്തിലേക്ക് എത്തുന്നത്.

Aditya L1 Mission  ആദിത്യ എല്‍1  ലാഗ്രാഞ്ച് പോയിന്‍റ്  Aditya L1 To Halo Orbit
Aditya L1 To Halo Orbit
author img

By ETV Bharat Kerala Team

Published : Jan 6, 2024, 9:05 AM IST

Updated : Jan 6, 2024, 3:06 PM IST

ഹൈദരാബാദ്: സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ പേടകം ലാഗ്രാഞ്ച് പോയിന്‍റ് ഒന്നിന് (എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. സൂര്യ ഭൗമ വ്യവസ്ഥയിലെ അഞ്ച് ലാഗ്രാഞ്ച് പോയിന്‍റുകളില്‍ ആദ്യത്തേതിന് ചുറ്റുമുള്ള ഭ്രമണപഥമായ 'ഹലോ ഓര്‍ബിറ്റി'ലാണ് പേടകം പ്രവേശിക്കുക.

സൂര്യന്‍, ഭൂമി എന്നിവയുടെ ഗുരുത്വാകര്‍ഷണ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുന്നയിടങ്ങളാണ് ലാഗ്രാഞ്ച് പോയിന്‍റുകള്‍. ആദിത്യ എല്‍ 1 പര്യവേക്ഷണത്തിലെ നിര്‍ണായക ഘട്ടമായ ലാഗ്രാഞ്ച് പോയിന്‍റിലേക്കുള്ള പ്രവേശനത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളതെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്‌ സോമനാഥ് പറഞ്ഞു. പേടകം ഇതിനകം എല്‍ 1 പോയിന്‍റിന് തൊട്ടരികില്‍ എത്തിയിട്ടുണ്ടെന്ന് ഇന്നലെ (ജനുവരി 5) ഐഎസ്‌ആര്‍ഒ വക്താക്കള്‍ അറിയിച്ചിരുന്നു (Indian Space Research Organisation (ISRO).

ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് പേടകം ലക്ഷ്യ സ്ഥാനത്തിന് തൊട്ടരികെ എത്തിയിരിക്കുന്നത്. പേടകം ഹലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച നേട്ടമായിരിക്കും. മറ്റ് ലാഗ്രാഞ്ച് പോയിന്‍റുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ പോയിന്‍റാണ് എല്‍1. എന്നാല്‍ പേടകത്തെ കൂടുതല്‍ സമയം മേഖലയില്‍ നിലനിര്‍ത്തുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും (Aditya-L1).

ആദിത്യ എല്‍ 1 ഹലോ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുന്നതോടെ സൂര്യനെ വിവിധ കോണുകളില്‍ നിന്നും കാണാനുള്ള അവസരം ഒരുങ്ങും. സൂര്യനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത് ഏറെ നിര്‍ണായകമാകും. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള പ്രധാന ഉപകരണങ്ങളെ സൂര്യന്‍റെ തീവ്രതയേറിയ രശ്‌മികളില്‍ നിന്നും സംരക്ഷിക്കുകയെന്നതും ഏറെ ആയാസകരമായ ദൗത്യം തന്നെയാണ് (Aditya-L1 Set To Reach Its Destination).

ഏറെ വെല്ലുവിളികള്‍ ഉണ്ടായിട്ടും ദൗത്യത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ശാസ്‌ത്ര ലോകം. 2023 സെപ്‌റ്റംബര്‍ 2നാണ് സൂര്യനെ കുറിച്ച് പഠിക്കാന്‍ ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നത് (ISRO Chairman S Somanath). പ്രയാണം ആരംഭിച്ച് സെപ്‌റ്റംബര്‍ 18 ആയപ്പോഴേക്കും പേടകം സൂര്യനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കി തുടങ്ങി. വിക്ഷേപിച്ച് 126 ദിവസങ്ങള്‍ക്ക് ശേഷമാണ് പേടകം അന്തിമ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് (Aditya L1 Will Reach L1 Point Today).

Also Read: ലക്ഷ്യത്തിലേക്ക് അടുത്ത് ആദിത്യ; ജനുവരിയോടെ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കം പൂര്‍ത്തിയാകുമെന്ന് എസ് സോമനാഥ്

Last Updated : Jan 6, 2024, 3:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.