ETV Bharat / bharat

Aditya L1 4th Earth Bound Manoeuvre: നാലാം ഭ്രമണപഥം ഉയർത്തലും വിജയം; ആദിത്യ എൽ1 സൂര്യനിലേക്ക് കുതിക്കുന്നു, 19ന് ഭൂമിയുടെ ഭ്രമണപഥം വിടും - ISRO

Aditya L1 successfully undergoes fourth earth bound manoeuvre: ആദിത്യ എൽ1ന്‍റെ നാലാം ഭ്രമണപഥം ഉയർത്തൽ ഇന്ന് പുലർച്ചെയോടെ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണെന്ന് ബഹിരാകാശ കേന്ദ്രം.

Aditya L1  Aditya L1 Earth Bound Manoeuvre  Aditya L1 updation  Aditya L1 ISRO  Aditya L1 ISRO updation  Earth Bound Manoeuvre Aditya L1  Aditya L1 sun  ആദിത്യ എൽ1  ആദിത്യ എൽ1 സൂര്യൻ  ആദിത്യ എൽ1 ഭ്രമണപഥം ഉയർത്തൽ  നാലാം ഭ്രമണപഥം ഉയർത്തൽ ആദിത്യ എൽ1  ആദിത്യ എൽ1 വാർത്തകൾ  ആദിത്യ എൽ1 ഭ്രമണപഥം  ലഗ്രാഞ്ച് പോയിന്‍റ് സൂര്യൻ  സൂര്യൻ ഉപഗ്രഹം ഐഎസ്ആർഒ  ഐഎസ്ആർഒ  ISRO  പുതിയ ഭ്രമണപഥം ആദിത്യ എൽ1
Aditya L1 4th Earth Bound Manoeuvre
author img

By ETV Bharat Kerala Team

Published : Sep 15, 2023, 7:37 AM IST

Updated : Sep 15, 2023, 1:44 PM IST

ബെംഗളൂരു : രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്‍റെ നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരം (Aditya L1 4th Earth Bound Manoeuvre). ഇന്ന് പുലർച്ചെയാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഐഎസ്ആർഒ പറഞ്ഞു (Aditya L1 successfully undergoes fourth earth bound manoeuvre). ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് നാലാം ഭ്രമണപഥം ഉയർത്തൽ എന്ന് ഐഎസ്ആർഒ (ISRO) നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭ്രമണപഥം 256 കി.മീ x 121973 കി.മീ ആണെന്നും ഐഎസ്ആർഒ അറിയിച്ചു.

  • Aditya-L1 Mission:
    The fourth Earth-bound maneuvre (EBN#4) is performed successfully.

    ISRO's ground stations at Mauritius, Bengaluru, SDSC-SHAR and Port Blair tracked the satellite during this operation, while a transportable terminal currently stationed in the Fiji islands for… pic.twitter.com/cPfsF5GIk5

    — ISRO (@isro) September 14, 2023 " class="align-text-top noRightClick twitterSection" data=" ">

മൗറീഷ്യസ്, ബെംഗളൂരു, എസ്‌ഡിഎസ്‌സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഈ ഓപ്പറേഷനിൽ ഉപഗ്രഹത്തെ ട്രാക്ക് ചെയ്‌തു. ആദിത്യ എൽ1ന് വേണ്ടി ഫിജി ദ്വീപുകളിൽ (Fiji islands) നിലവിൽ നിലയുറപ്പിച്ചിട്ടുള്ള ഒരു ട്രാൻപോർട്ടബിൾ ടെർമിനൽ (transportable terminal), പോസ്റ്റ് ബേൺ ഓപ്പറേഷനുകളെ (post burn operations) പിന്തുണയ്‌ക്കും. സെപ്റ്റംബർ 19ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിടുമെന്നും ഐഎസ്ആർഒ അറിയിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൺ-എർത്ത് ലഗ്രാൻജിയൻ പോയിന്റിന് (L1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ-L1 (Aditya L1 Updation ISRO).

സെപ്‌റ്റംബർ 3നായിരുന്നു ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ 5ന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ 10ന് മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Also read : Aditya L1 3rd Earth Bound Manoeuvre: ആദിത്യ എൽ 1 ഭ്രമണപഥം ഉയർത്തൽ; മൂന്നാംഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ

ഭൂമിയിൽ നിന്ന് 15 ലക്ഷം കി മീ അകലെയുള്ള എല്‍ 1 പോയിന്‍റാണ് ആദ്യൽ എൽ1ന്‍റെ ലക്ഷ്യസ്ഥാനം. ഇവിടെ നിന്ന് ഉപഗ്രഹത്തിന് സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാം. സൂര്യന്‍റെ അന്തരീഷം, കാന്തികക്ഷേത്രം, പുറം പാളി, ചൂടിന്‍റെ പുറംന്തള്ളൽ, സൂര്യനിൽ നടക്കുന്ന സ്‌ഫോടനങ്ങൾ, അതുവഴി പുറത്തേയ്‌ക്കു വിടുന്ന ഊർജം എന്നിവയെപ്പറ്റിയാണ് ആദിത്യ എൽ 1 പഠിക്കുക. ഏഴ് പേലോഡുകളാണ് പേടകം വഹിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കുന്നതിനും മറ്റ് മൂന്ന് പേലോഡുകൾ പ്ലാസ്‌മയുടെയും കാന്തികക്ഷേത്രങ്ങളുടെ ഇൻ-സിറ്റു പാരാമീറ്ററുകൾ അളക്കുന്നതിനുമാണ്.

സെപ്റ്റംബർ 2ന് രാവിലെ 11.50നായിരുന്നു ആദിത്യ എൽ1 വിക്ഷേപിച്ചത്. യാത്രക്കിടെ ആദിത്യ എൽ 1 (Aditya L1) പകർത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും ഐഎസ്ആർഒ എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നു.

Also read : Aditya L 1 Shares Selfie and Images: യാത്രക്കിടെ സെല്‍ഫിയെടുത്തയച്ച് ആദിത്യ എല്‍ 1; ഒപ്പം ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും

Last Updated : Sep 15, 2023, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.