ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് രാഷ്ട്രപത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനാണെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്.
2020 ജൂണിൽ ഗൽവാൻ താഴ്വരയിൽ കൊല്ലപ്പെട്ട 20 സൈനികരോട് രാജ്യത്തെ ഓരോ പൗരന്മാരും നന്ദി ഉള്ളവരാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.