പ്രതാപ്ഗഡ് : ഉത്തര്‍ പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തില്‍ അജ്ഞാത വാഹനം ബൈക്കിടിച്ച് സഹോദരങ്ങള്‍ മരിച്ചു. അങ്കിത് സിങ് (32), സഹോദരന്‍ ഹര്‍ഷിത് സിംഗ് (28) എന്നിവരാണ് ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.
Also Read: ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' : ഫാത്വിമയുടെ മരണത്തില്‍ പിതാവും ഉസ്‌താദും അറസ്റ്റില്‍
അന്തു മേഖലയിലെ പുരിയാന്‍റീം ഗ്രാമത്തിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് അഡീഷണൽ എസ്‌പി രോഹിത് മിശ്ര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.