ETV Bharat / bharat

ചൈനയിലെ കൊവിഡ് വര്‍ധന, ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് അദാര്‍ പൂനവാല

ഇന്ത്യയ്‌ക്ക് മികച്ച കൊവിഡ് വാക്‌സിനേഷന്‍ റെക്കോഡാണ് ഉള്ളതെന്നും സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു

Adar Poonawala  Covid  Serum Institute of India  Adar Poonawala urges people not to panic  China  Covid 19  SARS CoV 2  അദര്‍ പൂനവാല  സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല  ഇന്ത്യയിലെ വാക്‌സിനേഷനെ കുറിച്ച് അദര്‍ പൂനവാല  ചൈനയിലെ കൊവിഡ് സാഹചര്യം  covid situation in India  latest central government advisory on covid  ഇന്ത്യയിലെ കൊവിഡ് സാഹചര്യം
അദര്‍ പൂനവാല
author img

By

Published : Dec 21, 2022, 4:08 PM IST

ന്യൂഡല്‍ഹി: ഇന്ത്യക്ക് മികച്ച വാക്‌സിനേഷന്‍ റെക്കോഡുള്ളത് കൊണ്ട് തന്നെ ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദാര്‍ പൂനവാല ട്വീറ്റ് ചെയ്‌തു. കൊവിഡിനെതിരായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടാണ്.

ഔദ്യോഗിക കണക്കനുസരിച്ച് ചൈനയിലെ നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടായിരത്തിനടുത്താണ്. എന്നാല്‍ ഇതിലും കൂടുതലാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എന്നാണ് ഹോങ്കോങ് പോസ്‌റ്റ് അടക്കമുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ കെപി ഫാബിയാന്‍ ചൈനയിലെ വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈനയിലെ അറുപത് ശതമാനം ജനങ്ങള്‍ക്കും ലോകത്തിലെ 10 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചേക്കാമെന്നും ദശലക്ഷങ്ങള്‍ മരണപ്പെട്ടേക്കാം എന്നും ഫാബിയാന്‍ ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരായ ചൈനയുടെ തന്ത്രത്തില്‍ പാളിച്ചകള്‍ ഉണ്ടായി. ചൈനയുടെ കൊവിഡ് വാക്‌സിന്‍ കാര്യക്ഷമമല്ല. കാര്യക്ഷമമായ വാക്‌സിന്‍ ഉപയോഗിക്കാന്‍ അവര്‍ തയ്യാറാവുകയോ അല്ലെങ്കില്‍ അവരുടെ വാക്‌സിന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനിതകശ്രേണീകരണം നടത്തും: സാധ്യമായിടത്തോളം എല്ലാ കൊവിഡ് പൊസിറ്റീവ് കേസുകളുടേയും സാമ്പിളുകള്‍ ഇന്‍സാകോഗ് ( INSACOG) ലാബുകളില്‍ അയക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന് വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണിത്. ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളില്‍ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊവിഡ് പൊസീറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ആരോഗ്യവിദഗ്‌ധരുടേയും യോഗം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.