ETV Bharat / bharat

'അദാനിക്കെതിരെ അന്വേഷണം വേണം'; പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം, ഇന്നും ഇരു സഭകളും നിർത്തിവച്ചു - ഓം ബിർള

അദാനി ഓഹരി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്‍റിന്‍റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് രണ്ടാം ദിനവും ഇരു സഭകളും നിർത്തിവച്ചത്.

Both Houses of Parliament adjourned  opposition protest parliament  Adani Group issue  അദാനിക്കെതിരെ അന്വേഷണം വേണം  പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം  അദാനി ഓഹരി വിവാദം  ന്യൂഡൽഹി  ഉപരാഷ്‌ട്രപതി  ജഗ്‌ദീപ് ധൻഖർ  ഓം ബിർള  adani stock market issue
പാർലമെന്‍റ്
author img

By

Published : Feb 3, 2023, 4:11 PM IST

ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടാം ദിവസവും പാർലമെന്‍റ് സതംഭിച്ചു. ഇരു സഭകളും ഉച്ചവരെ നിർത്തിവച്ചു.

പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണിവരെയും രാജ്യസഭ 2.30 വരെയും നിർത്തിവച്ചു. അദാനി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, സിപിഎം, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യില്ലെന്ന് ലോക്‌സഭ രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി.

ഇതോടെയാണ് പ്രതിപക്ഷം പാർലമെന്‍റിൽ പ്രതിഷേധിച്ചത്. പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചട്ടപ്രകാരമല്ല നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ പ്രതിപക്ഷ നോട്ടിസ് തള്ളിയത്. അദാനി വിഷയം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. സഭ നടപടികൾ തടസപ്പെടുത്തുന്നതിന് പ്രതിപക്ഷത്തെ ലോക്‌സഭ സ്‌പീക്കർ ഓം ബിർള കുറ്റപ്പെടുത്തി.

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്നിരുന്നു. 16 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.