ചെന്നൈ : പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്‌തംഭം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് നടനും നിര്‍മാതാവുമായ പ്രകാശ് രാജ്.'നമ്മുടെ പോക്ക് എങ്ങോട്ടാണ്, #ജസ്‌റ്റ് ആസ്‌കിങ്' - ബിജെപിയുടെ തുറന്ന വിമര്‍ശകനായ പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.
അശോക സ്‌തംഭത്തിലെ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവം വരുത്തിയതില്‍ നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ പ്രകാശ് രാജും രംഗത്തെത്തുന്നത്. ഭരണകക്ഷിയായ ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു പ്രകാശ് രാജിന്‍റെ ട്വീറ്റ്.
-
Where are we heading… #justasking pic.twitter.com/WjQI1O18pp
— Prakash Raj (@prakashraaj) July 14, 2022 " class="align-text-top noRightClick twitterSection" data="
">Where are we heading… #justasking pic.twitter.com/WjQI1O18pp
— Prakash Raj (@prakashraaj) July 14, 2022Where are we heading… #justasking pic.twitter.com/WjQI1O18pp
— Prakash Raj (@prakashraaj) July 14, 2022
Prakash Raj on Emblem row: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും നടന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ യഥാര്‍ഥ ചിത്രങ്ങള്‍ മുമ്പും ഇന്നും എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്‌റ്റാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. രാമന്‍, ഹനുമാന്‍ എന്നീ ദൈവങ്ങളുടെ യഥാര്‍ഥ ചിത്രവും രൗദ്ര ഭാവത്തിലുള്ള ചിത്രവുമാണ് പോസ്‌റ്ററില്‍. ഒപ്പം അശോക സ്‌തംഭത്തിലെ സിംഹങ്ങളും പോസ്റ്റിലുണ്ട്.
#justasking : അശോക സ്‌തംഭത്തിലെ സൗമ്യ ഭാവമുള്ള സിംഹങ്ങള്‍ക്ക് രൗദ്ര ഭാവം നല്‍കിയതിലുള്ള നടന്‍റെ പ്രതിഷേധമാണ് ഈ ട്വീറ്റ്. വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം ജസ്‌റ്റ് ആസ്‌കിങ് (#justasking) എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയാണ്.
അശോക സ്‌തൂപത്തിന്‍റെ രൂപത്തില്‍ കാര്യമായി മാറ്റം വരുത്തിയതില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് മോദി സര്‍ക്കാര്‍ നേരിട്ടത്. കേന്ദ്രസര്‍ക്കാര്‍ ശില്‍പത്തിന് ക്രൂരമായ ഭാവം നല്‍കുകയും അശോക സ്‌തൂപത്തെ അപമാനിക്കുകയും ചെയ്‌തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇത് മോദിയെ ലക്ഷ്യമാക്കാനുള്ള മറ്റൊരു ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ വാദം.