ന്യൂഡല്‍ഹി: രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 572 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കണക്ക് രേഖപ്പെടുത്തി. 82,267 പേരാണ് ഇന്ത്യയില്‍ നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,563 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,46,838 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക്പ്രകാരം 132 ആളുകള്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,77,554 ആയി ഉയര്‍ന്നു.
ALSO READ:മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; ജാഗ്രത നിർദേശവുമായി ഐസിഎംആർ
കഴിഞ്ഞ 53 ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 15,000ത്തില്‍ താഴെയാണ്. രോഗശമന നിരക്ക് 98.39 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണക്കൂറില്‍ 1,646 കേസുകളുടെ കുറവ് രേഖപ്പെടുത്തി.
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്നത് 2021 മെയ് നാലിനായിരുന്നു.