ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,45,35,763 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 437 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ കൊവിഡ് മരണം 4,66,584.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,103 സജീവ രോഗികളാണ് (Active cases) റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 1,11,481 ആണ്. 537 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസാണിത്. ആകെ അണുബാധയുടെ 0.32 ശതമാനമാണ് നിലവിലെ സജീവ രോഗികൾ. അതേസമയം രാജ്യത്തെ ആകെ വീണ്ടെടുക്കൽ നിരക്ക് 98.33 ശതമാനം രേഖപ്പെടുത്തി (Recovery rate). പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (Daily Covid Positivity) 0.80 ശതമാനമാണ്.
ALSO READ: Fuel Price | കരുതല്‍ ശേഖരത്തില്‍ നിന്നെടുക്കുന്നു ; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര ഇടപെടല്‍
കൊവിഡ് ഭേദമായവരുടെ എണ്ണം 3,39,57,698 ആയി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 1.35 ശതമാനമാണ്. രാജ്യത്തെ ആകെ വാക്സിനേഷൻ ഡോസുകളുടെ എണ്ണം 118.44 കോടിയിലെത്തി (Vaccination). കഴിഞ്ഞ 24 മണിക്കൂറിനിടെ 11,57,697 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ 63,47,74,225 സാമ്പിളുകളാണ് ആകെ പരിശോധിച്ചത് (Sample test).