ബെംഗളൂരു: ഭ്രൂണത്തിന്‍റെ ലിംഗനിർണയം (Sex detection), ഗർഭച്ഛിദ്രം (abortion) തുടങ്ങിയ കേസുകളിൽ അഞ്ച് പ്രതികളെ കൂടി ബൈയ്യപ്പനഹള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്നൈയിൽ നിന്നുള്ള ഡോ. തുളസിറാം, മൈസൂരിൽ നിന്നുള്ള ഡോ. ചന്ദൻ ബല്ലാൽ, ഭാര്യ മീന, മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് റിസ്‌മ, ലാബ് ടെക്‌നീഷ്യൻ നിസ്സാർ എന്നിവരാണ് അറസ്റ്റിലായത് (Sex detection, abortion racket busted).
അബോർട്ടിൻ, സെക്‌സ് ഡിറ്റക്ഷൻ റോക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് കഴിഞ്ഞ ഒക്‌ടോബറിൽ ശിവനഞ്ചെ ഗൗഡ, വിരേഷ്, നവീൻകുമാർ, നയൻകുമാർ എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. മാണ്ഡ്യയിലെ വീട്ടിൽ ഗർഭിണികളെ സ്‌കാൻ ചെയ്യുകയായിരുന്നു പ്രതികൾ. പെൺഭ്രൂണമാണെങ്കിൽ ഗർഭച്ഛിദ്രം (female fetus abortion) നടത്തുമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിമാസം കുറഞ്ഞത് 20-25 ഭ്രൂണഹത്യ: കേസിൽ ഡോക്‌ടർമാരടക്കം അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് പ്രതികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഓരോ മാസവും 20-25 ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നതാണ് വസ്‌തുത. കേസിൽ മൈസൂരിലെ ഉദയഗിരിയിലെ സ്വകാര്യ ആശുപത്രി, രാജ്‌കുമാർ റോഡിലെ ആയുർവേദിക് ഡേ കെയർ സെന്‍റർ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പെൺഭ്രൂണഹത്യക്കെതിരെ കർശന നടപടി, മുഖ്യമന്ത്രി സിദ്ധരാമയ്യ: ഭ്രൂണഹത്യ, ഗർഭച്ഛിദ്രം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ (Cm Siddamaiag) പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിധാൻ സൗധയ്ക്ക് മുന്നിലെ അംബേദ്‌കറുടെ പ്രതിമയിൽ ഹാരമണിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭ്രൂണഹത്യ കേസുകൾ പുറത്തുവന്ന സാഹചര്യത്തിൽ കുറ്റക്കാർ ആരായാലും കർശന നടപടിയെടുക്കുമെന്ന് പ്രതികരിച്ചു. ഇത് സംബന്ധിച്ച് യോഗം ചേർന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗർഭഛിദ്രം വർധിക്കുന്നു: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ഗർഭഛിദ്ര നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലെ ബൈക്കുള ഏരിയയിൽ. 2022 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിലെ കണക്കുകളിലാണ് ഗണ്യമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15 നും 19 നും ഇടയിൽ പ്രായമുള്ളവരിൽ 348 ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്.
ബലാത്സംഗ കേസുകൾ മൂലമുള്ള ഗർഭഛിദ്രങ്ങളുടെ എണ്ണം ബൈക്കുള മേഖലയിൽ കൂടുതലാണ്. 37 ഗർഭഛിദ്രങ്ങളാണ് ബൈക്കുളയിൽ നടത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. 348 കേസുകളിൽ 15 വയസിൽ താഴെയുള്ള 17 ഗർഭഛിദ്രങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ALSO READ: ഗർഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്‌നം ; എട്ടാം മാസം ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി