ETV Bharat / bharat

പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീ പിടിത്തം ; നാലുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക് - ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ റൂര്‍ക്കിയില്‍ പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീ പിടിത്തത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Accident on Fire cracker  Fire cracker Godown in Roorkee  Accident on Fire cracker Godown Four dies  Roorkee Haridwar  പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍  ഗോഡൗണില്‍ തീ പിടിത്തം  നാലുപേര്‍ മരിച്ചു  മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍  പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ  പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍  ഉത്തരാഖണ്ഡ്  ഹരിദ്വാര്‍
പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീ പിടിത്തം
author img

By

Published : Feb 20, 2023, 11:07 PM IST

പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീ പിടിത്തം

ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): പടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലെ കംഗോയാന്‍ പ്രദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഫാക്‌ടറിയുടെ ഗോഡൗണിലാണ് ഇന്ന് പകല്‍ തീ പിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഗോഡൗണിന് തീ പിടിച്ചതോടെ സമീപത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന അഞ്ച് കടകളിലേക്കും തീ പടര്‍ന്നു. അപകടവിവരമറിഞ്ഞ് അഗ്നിശമന സേന എത്തി മൂന്ന് മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. എന്നാല്‍ അപകടകാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നഷ്‌ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ധര്‍ണ ആരംഭിച്ചു.

കംഗോയാന്‍ മൊഹല്ല സ്വദേശിയായ അലോക് ജിൻഡാൽ വീടിന് സമീപത്തുള്ള അഞ്ച് കടകൾ വാടകയ്ക്കെടുത്താണ് പടക്കം സൂക്ഷിക്കുന്ന ഗോഡൗണ്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതില്‍ മൂന്ന് മുറികളിലായി അനധികൃത പടക്കനിര്‍മാണം നടന്നിരുന്നതായും പറയപ്പെടുന്നു. മറ്റ് രണ്ട് കടമുറികളില്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന കളറുകളും പട്ടങ്ങളുമാണുണ്ടായിരുന്നത്. ഇവര്‍ക്ക് അടുത്തായി പലചരക്ക്, എണ്ണ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവന്നിരുന്നു.

ഇന്ന് പകല്‍ അദ്‌നാം (15), അര്‍മാന്‍ (16), സൂരജ് (23), നീരജ് (22) എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനം തുറന്നത്. ഏതാണ്ട് 11.25 ഓടെ കടയ്‌ക്ക് തീ പിടിച്ചു. തുടര്‍ന്നുണ്ടായ വമ്പന്‍ പൊട്ടിത്തെറി കേട്ടതോടെ സമീപത്ത് കടകള്‍ നടത്തുന്ന വ്യാപാരികല്‍ ഓടിരക്ഷപ്പെട്ടു. വാര്‍ത്തയറിഞ്ഞ് അഗ്‌നിശമന സേന എത്തി തീ അണച്ച് കടമുറിയുടെ ഷട്ടറുകളും മതിലുകളും തകര്‍ത്താണ് അകത്തെത്തിയത്. ഇതേസമയം നാലുപേരും സാരമായ പൊള്ളലോടെ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റവരെ റൂര്‍ക്കിയിലെ സിവില്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹരിദ്വാര്‍ സ്‌പെഷ്യല്‍ സൂപ്രണ്ട് അജയ്‌ സിങ്, ജോയിന്‍റ് മജിസ്‌ട്രേറ്റ് അഭിനവ് ഷാ എന്നിവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.