ബൊദ്ധഗുഡം: ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയിലെ ബൊദ്ധഗുഡത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്‌ഗഡ് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭദ്രാചലം ക്ഷേത്രത്തില്‍ സന്ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമെന്നാണ് സൂചന.