ETV Bharat / bharat

കർണാടകയിൽ വാഹനാപകടം; ആന്ധ്രാപ്രദേശ് സ്വദേശികളായ അഞ്ച് പേർ മരിച്ചു, 13 പേർക്ക് പരിക്ക് - അപകടം

വാഹനത്തിൽ 18 പേർ സഞ്ചരിച്ചിരുന്നതായാണ് വിവരം. നിർത്തിയിട്ട ലോറിയിലേക്ക് ഇവർ സഞ്ചരിച്ച ക്രൂയിസര്‍ ഇടിച്ചുകയറുകയായിരുന്നു.

Etv Bharat
Etv Bharat
author img

By

Published : Jun 6, 2023, 7:47 AM IST

Updated : Jun 6, 2023, 9:11 AM IST

കർണാടകയിൽ വാഹനാപകടം

യാദഗിരി : കർണാടകയിലെ യാദഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ക്രൂയിസർ ഇടിച്ചുകയറുകയായിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശികളായ മുനീർ (40), നയമത്ത് (40), റമീസ ബീഗം (50), മുദ്ദത്ത് ഷീർ (12), സുമ്മി (13) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലെ വെലഗോഡു ഗ്രാമത്തിലെ താമസക്കാരായ ഇവർ കലബുറഗിയിൽ നടക്കുന്ന ദർഗ ഉറൂസ് മേളയിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്നാണ് വിവരം.

ഇവർ സഞ്ചരിച്ച വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ യാത്ര ചെയ്‌തിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ 13 പേരെയും യാദഗിരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൈദാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു : ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ കർസോഗിൽ ഹിമാചല്‍ ട്രാൻസ്പോർട്ട് കോർപറേഷൻ (എച്ച്ആർടിസി) ബസ് കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബസിലുണ്ടായിരുന്ന 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞും, കണ്ടക്‌ടറുമാണ് മരിച്ചത്. അപകടത്തിൽ 12ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. 47 യാത്രക്കാരുമായി പോയ ബസ് റോഡില്‍ നിന്ന് 300 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ബസിന്‍റെ വാതിലുകൾ പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.

More read : ഹിമാചലില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം : യാത്രക്കിടെ ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വട്ടിചെരുകുരുവില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്. ട്രാക്‌ടര്‍ തലകീഴായി മറിഞ്ഞ് കനാലില്‍ പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊണ്ടേപ്പാട് ഗ്രാമത്തിലെ താമസക്കാരായ നാഗമ്മ, മേരമ്മ, രത്‌നകുമാരി, നിർമല, സുഹാസിനി, ഝാൻസിറാണി, സലോമി എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ഒരാള്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

More read : സഞ്ചരിക്കുന്നതിനിടെ ട്രാക്‌ടര്‍ തലകീഴായി മറിഞ്ഞ് കനാലില്‍ പതിച്ചു; 7 മരണം, 7 പേര്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് മറിഞ്ഞു, 20 മരണം : ഉത്തർപ്രദേശില്‍ നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. കൊണ്ടേപ്പാട് നിന്ന് ജുപുഡിയിലേക്ക് പോവുകയായിരുന്ന ട്രാക്‌ടറാണ് നദിയിൽ വീണത്. യാത്രക്കാരിൽ ഭൂരിഭാഗവും സ്‌ത്രീകളായിരുന്നു. ചില ചടങ്ങുകളിൽ പങ്കെടുക്കാൻ ചെബ്രോലു മണ്ഡലിലേക്ക് പോകുകയായിരുന്നു ഇവർ. ട്രാക്‌ടര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിൽ പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ജില്ല കലക്‌ടർ ഉറപ്പ് നൽകിയിരുന്നു. അതേസമയം ട്രാക്‌ടർ അമിത വേഗതയിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസും അറിയിച്ചു.

More read : ഉത്തർപ്രദേശില്‍ നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് പതിച്ചു ; 20 പേർക്ക് ദാരുണാന്ത്യം

Last Updated : Jun 6, 2023, 9:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.