ETV Bharat / bharat

1,300ഓളം ബാങ്ക് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരിച്ചതായി എഐബിഇഎ - bank

കൊവിഡ് സാധ്യത മുന്നിൽ കണ്ടുകൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യുന്ന ബാങ്ക് ജീവനക്കാർക്ക് മുൻനിര വാക്‌സിനേഷൻ നൽകണമെന്ന ആവശ്യം സർക്കാർ ഗൗരവമായി കണ്ടില്ലെന്ന് എഐബിഇഎ

AIBEA എഐബിഇഎ ബാങ്ക് ഉദ്യോഗസ്ഥർ bankers Bank employees കൊവിഡ് കൊവിഡ് 19 coronavirus corona covid covid19 വാക്‌സിനേഷൻ vaccination ചെന്നൈ chennai central government കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ ഐ‌ബി‌എ iba ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ Indian Banks' Association All India Bank Employees' Association ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി എസ്‌എൽ‌ബി‌സി State Level Bankers' Committee SLBC ബാങ്ക് bank
About 1,300 bankers succumb to coronavirus: AIBEA
author img

By

Published : May 21, 2021, 12:37 PM IST

ചെന്നൈ: 2021 ഫെബ്രുവരി മുതൽ മെയ് വരെ 1,300 ഓളം ബാങ്ക് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരണമടഞ്ഞതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം അറിയിച്ചു. ഫെബ്രുവരിയിൽ മാത്രം കൊവിഡ് മൂലമുള്ള ഉദ്യോഗസ്ഥരുടെ മരണം 600 ഓളം ആണെന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇത് 700 മുതൽ 1300 വരെയായി ഉയർന്നതായും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ‌ബി‌എ) ചീഫ് എക്‌സിക്യൂട്ടീവ് സുനിൽ മേത്തയ്ക്ക് അയച്ച കത്തിൽ പറയുന്നു.

മുൻനിര തൊഴിലാളികളിൽ ഉൾപ്പെടുത്തി ബാങ്ക് ജീവനക്കാർക്ക് മുൻഗണന വാക്‌സിനേഷൻ നൽകണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുത്തില്ല. ഈ മഹാമാരി കാലത്തും എല്ലാ അപകടസാധ്യതകളും മുന്നിൽ കണ്ടുകൊണ്ട് ബാങ്ക് ജീവനക്കാർ ജനങ്ങളെ സേവിക്കുന്നു. എന്നാൽ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും വെങ്കടാചലം പറഞ്ഞു. കർഫ്യൂ, ലോക്ക്‌ഡൗൺ, പൊതുഗതാഗതം പിൻവലിക്കൽ തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ബാങ്ക് ജീവനക്കാർ തങ്ങളുടെ ബ്രാഞ്ചുകളിലേക്കും ഓഫീസുകളിലേക്കും യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. കൂടാതെ നിരവധി ജീവനക്കാർക്ക് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അപമാനവും മോശം പെരുമാറ്റവും നേരിടേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സംസ്ഥാന സർക്കാരുകളെയും സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയെയും (എസ്‌എൽ‌ബി‌സി) അറിയിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനായി ബാങ്കിങ് മേഖലയിലെ യൂണിയനുകളുമായി ഒരു വെർച്വൽ മീറ്റിങ് നടത്തണമെന്നും അദ്ദേഹം ഐബി‌എയോട് ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ ബാങ്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെയും എസ്‌എൽ‌ബി‌സിയുടെയും മാർ‌ഗനിർ‌ദേശങ്ങളിൽ‌ ഏകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അതേസമയം കൊവിഡ് ബാധിച്ച ബാങ്ക് ജീവനക്കാരുടെ എണ്ണം, ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എന്നിവയെക്കുറിച്ച് പ്രതിവാര ബുള്ളറ്റിൻ പുറത്തിറക്കണമെന്നും വെങ്കടാചലം ഐബിഎയോട് ആവശ്യപ്പെട്ടു.

Also Read: ഇന്ത്യയിൽ 2.59 ലക്ഷം പേർക്ക് കൊവിഡ്; ആകെ മരണം 4,209

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.