ETV Bharat / bharat

കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് തുല്യമെന്ന് അരവിന്ദ് കെജ്‌രിവാൾ

author img

By

Published : Nov 16, 2022, 2:58 PM IST

കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് തുല്യമാണെന്ന് കെജ്‌രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗാധ്‌വിയുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം.

gujarat election  isudan gadhvi  arvind kejriwal  അരവിന്ദ് കെജ്‌രിവാൾ  എഎപി ദേശീയ കൺവീനർ  ഇസുദൻ ഗാധ്‌വി  ഗുജറാത്ത് തെരഞ്ഞെടുപ്പ്
കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് തുല്യമെന്ന് അരവിന്ദ് കെജ്‌രിവാൾ

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. കടുത്ത പോരാട്ടമാണ് ഇക്കുറി നടക്കുകയെന്നാണ്‌ സൂചനകൾ. കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരല്ല ഇക്കുറി. ആംആദ്‌മി പാര്‍ട്ടിയുടെ രംഗപ്രവേശം ഒരുപോലെ ബിജെപിക്കും കോൺഗ്രസിനും ഭീഷണിയാണ്. വികസനം നടപ്പാകുക എന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളുമായാണ് ആംആദ്‌മി എത്തുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ ബിജെപിക്കാണ് ചെയ്യുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു.

എത്ര സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ?

അരവിന്ദ് കെജ്‌രിവാൾ: വിലക്കയറ്റം തടയണമെന്ന് ഗുജറാത്തിൽ ആദ്യമായി ഒരു രാഷ്‌ട്രീയ പാർട്ടി വാഗ്‌ദാനം ചെയ്യുന്നത് ആംആദ്‌മിയാണ്. എല്ലാ മാസവും 25ന് മുൻപ് ശമ്പളം നൽകും. മാർച്ച് ഒന്നിന് ഞങ്ങൾ അധികാരമേറ്റാൽ ഇനി നിങ്ങൾ വൈദ്യുതി ബിൽ അടയ്ക്കണ്ടിവരില്ല. വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്ന തുക നിങ്ങൾക്ക് ലാഭിക്കാം. ഡൽഹിയിലെ പോലെ മികച്ച സ്‌കൂളുകൾ ഞങ്ങൾ ഗുജറാത്തിലും സ്ഥാപിക്കും. ഗുജറാത്തിലെ ജനങ്ങൾക്ക് ഞങ്ങളെ വിശ്വാസമുണ്ട്.

ആര് അധികാരം പിടിക്കും?

അരവിന്ദ് കെജ്‌രിവാൾ: ഇപ്പോൾ ഇവിടെ നടക്കുന്നത് ഏകാധിപത്യ ഭരണമാണ്. ഇതിന് മാറ്റം വരണം. ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത്. ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും. ഗുജറാത്തിൽ ഇത്തവണ ഞങ്ങൾ അധികാരത്തിലെത്തും.

സൗരാഷ്‌ട്രയിലാണോ ദക്ഷിണ ഗുജറാത്തിലാണോ കൂടുതൽ നേട്ടം?

അരവിന്ദ് കെജ്‌രിവാൾ: സൗരാഷ്‌ട്രയെന്നോ ദക്ഷിണ ഗുജറാത്തെന്നോ ഇല്ല. ഗുജറാത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്.

പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കുമോ?

അരവിന്ദ് കെജ്‌രിവാൾ: പഞ്ചാബിൽ ഞങ്ങൾ പഴയ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേർന്ന് പഴയ പെൻഷൻ പദ്ധതി ഏകകണ്‌ഠമായി അംഗീകരിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തു. ഗുജറാത്തിലും സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനകം പഴയ പെൻഷൻ പദ്ധതി നടപ്പാക്കും.

പഞ്ചാബും ഗുജറാത്തും തമ്മിൽ വ്യത്യാസമുണ്ടോ ?

അരവിന്ദ് കെജ്‌രിവാൾ: എവിടെയാണെങ്കിലും ജനങ്ങളുടെ പ്രശ്‌നം ഒന്നാണ്. തങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലി ലഭിക്കണമെന്നത് ഏതൊരു സാധാരണക്കാരന്‍റെയും ആഗ്രഹമാണ്. എന്നാൽ നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്. ഇവിടെ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും രൂക്ഷമാണ്.

മറ്റുള്ളവർ വാ കൊണ്ട് പറയുമ്പോൾ ഞങ്ങൾ പ്രവർത്തിച്ച് കാണിക്കുകയാണ്. തല്ലലും കൊല്ലലുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അവരെ പിന്തുണക്കു. അടിസ്ഥാനസൗകര്യങ്ങളും മികച്ച ജീവിതശൈലിയുമാണ് വേണ്ടതെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യു.

വർഷങ്ങളായി കർഷകരുടെ വരുമാനം മൂന്നിരട്ടിയാക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വരുമാനം വർധിച്ചെങ്കിലും, പണപ്പെരുപ്പ നിരക്ക് ഗണ്യമായി വർധിച്ചു, എന്താണ് അഭിപ്രായം?

ഇസുദൻ ഗാധ്‌വി: 2017ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാൽ ഇത് 2022 ആണ്, വരുമാനം ഇരട്ടിയായതിനോടൊപ്പം ചെലവുകളും ഇരട്ടിയായി. 53 ലക്ഷം കർഷകരാണ് ഉത്പന്നങ്ങൾക്ക് കൃത്യമായ വില ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അവർക്ക് വൈദ്യുതിയോ വെള്ളമോ ലഭിക്കുന്നില്ല. കൂടാതെ, കർഷകനെ വലയ്ക്കുന്ന തരത്തിലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്.

ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ മടുത്തു. യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്, ഇനിയും നിങ്ങൾ ബിജെപിയെ വിശ്വസിക്കരുത്. കോടിക്കണക്കിന് രൂപയാണ് ബിജെപി ഒഴുക്കുന്നത്. 27 വർഷമായി ബിജെപിയാണ് ഭരിക്കുന്നത്. ഇനിയും നിങ്ങൾ അഞ്ച് വർഷം കൂടി ബിജെപിക്ക് അവസരം നൽകിയാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. മോർബി അപകടത്തിൽ 150 പേരാണ് മരിച്ചത്. എന്നിട്ട് അധികൃതർ എന്താണ് ചെയ്‌തത്. ഇനിയും നിങ്ങൾക്ക് ഇങ്ങനെയൊരു സർക്കാർ വേണോ. മാറി ചിന്തിക്കാൻ സമയമായി എന്നാണ് ഗുജറാത്തിലെ ജനങ്ങളോട് പറയാനുള്ളത്.

ആം ആദ്‌മി പാർട്ടി കോൺഗ്രസ് വോട്ടുകൾ മറിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. എഎപിയുടെ സ്വന്തം വോട്ട് ബാങ്ക് എത്രയാണ്?

അരവിന്ദ് കെജ്‌രിവാൾ: കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നാണ് നിങ്ങളുടെ ചാനലിലൂടെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ വോട്ട് പാഴാക്കുന്നതിന് തുല്യമാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് തുല്യമാണ്.

കോൺഗ്രസ് സർക്കാർ രൂപീകരിക്കില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ആം ആദ്‌മി പാർട്ടിയാണ് സർക്കാർ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേരും. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് തന്നെയാണ്.

കോൺഗ്രസിന് വോട്ട് ചെയ്‌തിരുന്നവർ ആം ആദ്‌മി പാർട്ടിക്ക് വോട്ട് ചെയ്യണം. ആം ആദ്‌മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസത്തോടെ ഞാൻ നിങ്ങളോട് പറയുന്നു. സർക്കാർ രൂപീകരിക്കുകയും എല്ലാ വാഗ്‌ദാനങ്ങളും പാലിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.