ETV Bharat / bharat

'ഞങ്ങൾ രക്ഷപ്പെട്ടു'; ലാൽ സിങ് ചദ്ദയുടെ റിലീസ് വൈകിയത് അനുഗ്രഹമെന്ന് ആമിർ ഖാൻ - ലാൽ സിങ് ചദ്ദ റിലീസ് ആമിർ ഖാൻ

കന്നട ചിത്രം കെജിഎഫ് 2ന്‍റെ റിലീസിനൊപ്പമായിരുന്നു ലാൽ സിങ് ചദ്ദയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷനിലുണ്ടായ കാലതാമസമാണ് റിലീസ് നീണ്ടുപോകാൻ കാരണം.

Aamir Khan Laal Singh Chaddha  Aamir Khan Laal Singh Chaddha release date  kgf chapter 2 clash in box office with laal singh chaddha  ലാൽ സിങ് ചദ്ദ റിലീസ് ആമിർ ഖാൻ  കെജിഎഫ് ചാപ്‌ടർ 2 റിലീസ് ബോക്‌സ്ഓഫിസ്
ലാൽ സിങ് ചദ്ദയുടെ റിലീസ് വൈകിയത് അനുഗ്രഹമെന്ന് ആമിർ ഖാൻ
author img

By

Published : Jul 26, 2022, 6:40 PM IST

ലാൽ സിങ് ചദ്ദയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയത് ഒരുതരത്തിൽ അനുഗ്രഹമായെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. അല്ലാത്തപക്ഷം ഈ വർഷം ഏപ്രിലിൽ റിലീസായ കന്നട ചിത്രം കെജിഎഫ്:2നൊപ്പം റിലീസ് ചെയ്യേണ്ടിവരുമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയതിനാൽ കെജിഎഫുമായി ബോക്‌സ്ഓഫിസിൽ ഉണ്ടാകുമായിരുന്ന ഏറ്റുമുട്ടൽ ഒഴിവായെന്നും അതിൽ സന്തോഷമുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു.

കെജിഎഫ് 2ന്‍റെ റിലീസ് സമയത്ത് തന്‍റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള ഹിന്ദി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമായിരുന്നു. ലാൽ സിങ് ചദ്ദയുടെ റിലീസും അതേ ദിവസമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ഇഫക്‌ട് ചെയ്യുന്നതിൽ റെഡ് ചില്ലീസിനുണ്ടായ കാലതാമസം കാരണം അത് നടക്കാതെ പോയതിനാൽ ഞങ്ങൾ രക്ഷപ്പെട്ടുവെന്നും ആമിർ ഖാൻ പറഞ്ഞു.

പുഷ്‌പ, ആർആർആർ, കെജിഎഫ്: 2 തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പാൻ ഇന്ത്യൻ തലത്തിൽ പ്രേക്ഷകപ്രീതി നേടുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ആമിർ ഖാൻ. ഒരു സംസ്ഥാനത്തെ ചിത്രം രാജ്യത്താകെയുള്ള പ്രേക്ഷകർക്ക് സന്തോഷവും വിനോദവും നൽകാനാകുമെന്നത് അത്ഭുതകരമാണ്. അങ്ങനെ സംഭവിക്കുമ്പോൾ ഞങ്ങൾക്കും അതൊരു ആഘോഷമാണെന്ന് ആമിർ ഖാൻ പറഞ്ഞു.

ഹൈദരാബാദിൽ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിരഞ്ജീവിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന നാഗചൈതന്യയും താരത്തോടൊപ്പം ചടങ്ങിലുണ്ടായിരുന്നു.

കന്നട താരം യഷ് നായകനായ കെജിഎഫ്:2നൊപ്പമായിരുന്നു ലാൽ സിങ് ചദ്ദയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ചിത്രം ലോകമെമ്പാടും 1000 കോടിയുടെ കളക്ഷനാണ് നേടിയത്.

1994ൽ ടോം ഹാങ്ക്സ് അഭിനയിച്ച ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി പതിപ്പാണ് ലാൽ സിങ് ചദ്ദ. അദ്വൈത് ചന്ദന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുന്ന ചിത്രം ബോക്‌സ്ഓഫിസിൽ അക്ഷയ് കുമാറിന്‍റെ രക്ഷാബന്ധനൊപ്പമാകും ഏറ്റുമുട്ടുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.