ബെംഗളൂരു : കര്‍ണാടകയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. ഖാനാപുരയിലെ ഗൗളിവാഡയിലാണ് സംഭവം. ചൊവ്വാഴ്‌ച വൈകിട്ടാണ് കുഞ്ഞിനെ കവറിലാക്കി മരത്തില്‍ തൂക്കിയിട്ടതെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആശാ വര്‍ക്കര്‍മാര്‍ കുഞ്ഞിനെ ഖാനാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ശിശു രോഗ വിദഗ്‌ധനായ ഡോ.പവന്‍ പൂജാരി കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മികച്ച പരിചരണം നല്‍കുന്നതിനായി ബെലഗാവിയിലെ ബിംസിലേക്ക് അയച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.