സൂര്യപേട്ട് : ഇറച്ചിയുടെ എല്ല് തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലക്കാരനായ ബുക്കിയ ഗോപിയാണ് മരിച്ചത്. ആട്ടിറച്ചിയുടെ എല്ലാണ് തൊണ്ടയില്‍ കുടുങ്ങിയത്.
പ്രദേശത്തെ മുതയലമ്മ ഉത്സവത്തോടനുബന്ധിച്ചാണ് ബുക്കിയ ഗോപിയുടെ കുടുംബം ആട്ടിറച്ചി പാചകം ചെയ്‌തത്. കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ എല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ബുക്കിയ ഗോപിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.