ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളെക്കുറിച്ചും എൻട്രൻസ് പരീക്ഷകളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗം മെയ് 23 ന് ചേരും. ഉന്നതതല യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരും, വിദ്യാഭ്യാസ സെക്രട്ടറിമാരും, സംസ്ഥാന പരീക്ഷ ബോർഡുകളിലെ ചെയർപേഴ്സൺമാരും പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ മെയ് 23 ന് രാവിലെ 11.30ന് ഓൺലൈനായാണ് യോഗം ചേരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ നിഷാങ്ക്, കേന്ദ്ര വനിതാ-ശിശു മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിന് അധ്യക്ഷത വഹിക്കും.
Read Also….പത്താം ക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സിബിഎസ്ഇ
ഉന്നതതല യോഗത്തിന് മുന്നോടിയായി ഡോ.രമേഷ് പൊക്രിയാൽ വിദ്യാർഥികളോടും, അധ്യാപകരോടും, രക്ഷാകർത്തകളോടും അവരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും ട്വിറ്ററിലൂടെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വം മുന്നില്‍ കണ്ടാണ് പരീക്ഷ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസഇയും ആലോചിച്ച് കൊണ്ടിരിക്കുകയാണ്. പരീക്ഷ തീയതികൾ തീരുമാനിക്കാൻ ഉന്നതതല വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും രമേശ് പോക്രിയാൽ കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിയ്യുണ്ട്.