മുംബൈ: പൽഘർ ജില്ലയിലെ വസായിലെ കൊവിഡ് സെന്‍ററിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു. വിരാർ വെസ്റ്റിലെ വിജയ് വല്ലഭ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നൂറോളം രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും ഓക്സിജൻ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടറും സിഇഒയുമായ ദിലീപ് ഷാ പറഞ്ഞു. വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തീ അണച്ചു. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാൻ: മുംബൈയിലെ ഓക്‌സിജന്‍ ടാങ്കര്‍ അപകടം; കേസ് രജിസ്റ്റര്‍ ചെയ്‌തു
കഴിഞ്ഞ ദിവസം നാസിക്കിലെ ഡോ. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർന്നതിനെ തുടർന്ന് 24 രോഗികൾ മരിച്ചു.